ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കൊല്ലപ്പെട്ടതായി ഡോണൾഡ് ട്രംപ്.

യുഎസ് ;ഇറാന്റെ നാവികസേനയും വ്യോമസേനയും പൂർണമായും നശിച്ചുവെന്നും ഡ്രോൺ ഫാക്ടറികളും പ്രതിരോധ സംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിയാമിയിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. മുൻ ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ ‘ഒരു ഭ്രാന്തൻ പ്രതിഭ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

വിജയികളെക്കാൾ താൻ ഇഷ്ടപ്പെടുന്നത് പരാജയപ്പെട്ടവരെയാണെന്ന് ചടങ്ങിൽ സംസാരിക്കവെ ട്രംപ് പറഞ്ഞതും വിവാദങ്ങൾക്ക് വഴിയൊരുക്കി. വിജയികളായ ആളുകൾ അവരുടെ വിജയഗാഥകൾ പറയുന്നത് കേൾക്കാൻ തനിക്ക് താൽപര്യമില്ല. മറിച്ച് തന്റെ വിജയങ്ങൾ കേട്ടിരിക്കുന്ന പരാജയപ്പെട്ടവരുടെ കൂടെ ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ട്രംപ് പറഞ്ഞു. 

പരാജയപ്പെട്ടവരുടെ കൂടെ ഇരിക്കുന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പിന്നീട് താൻ തമാശ പറഞ്ഞതാണെന്നും എന്നാൽ അതിൽ അൽപം കാര്യമുണ്ടെന്നും കൂട്ടിച്ചേർത്തു. ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണം വിജയിക്കുക എന്നതാണെന്നും ട്രംപ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !