യുദ്ധം ദുരവസ്ഥയിലേക്ക് നീങ്ങുന്നു.. യൂറോപ്പിലാകമാനം വരാൻ ഇരിക്കുന്നത് പ്രതിസന്ധിയുടെ നാളുകൾ..!

യുകെ ;അമേരിക്ക - ഇറാന്‍ യുദ്ധം തുടര്‍ന്നാൽ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പിന്നീട്, ഉയർന്ന നിരക്കുകള്‍ പെട്ടെന്ന് ഇപ്പോഴത്തെ നിലയിലേക്ക് താഴാന്‍ സാധ്യതയില്ല എന്നും അവര്‍ പറയുന്നു. ഉയരുന്ന ഷിപ്പിങ് ചാർജ്,  ഇന്‍ഷുറന്‍സ് തുക,  ഇന്ധനവിലയിലെ വർധന,  വിമാനസർവീസുകളുടെ അപര്യാപ്തത എന്നിവയാണ് ഉൽപന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കുന്നതിന് ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നത്. 

ബ്രിട്ടനിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന കപ്പല്‍ ചാലുകള്‍ക്ക് പകരമായി വിതരണക്കാര്‍ ആഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പ് വഴി 6000 കിലോമീറ്ററോളം അധികയാത്ര ചെയ്താണ് സാധനങ്ങള്‍ ഇപ്പോൾ എത്തിക്കുന്നത്. ഇതുവഴി, ഗതാഗത നിരക്ക് കൂടുമെന്ന് മാത്രമല്ല, ചരക്കുകള്‍ എത്തുന്നതിന് സാധാരണയിലും രണ്ടാഴ്ച്ച വരെ കാലതാമസം എടുക്കുകയും ചെയ്യും.

ഇത്തരത്തില്‍ ചെലവ് കൂടുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിലും സ്വാഭാവികമായും വർധന ഉണ്ടാകും. പല സൂപ്പര്‍മാര്‍ക്കറ്റുകളും ചരക്കുകള്‍ മുന്‍കൂട്ടി വാങ്ങി സംഭരിക്കുമെന്നതിനാൽ പ്രതിസന്ധി അവസാനിച്ചാലും പെട്ടെന്ന് വില താഴേക്ക് വരില്ലെന്നാണ് വിദഗ്ധർ പറയുന്നത്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !