തന്ത്രങ്ങൾ ഏറ്റില്ല സുരേന്ദ്രൻ പിള്ള വീണ്ടും തിരികെ പാർട്ടിയിൽ..!

തിരുവനന്തപുരം ;ആർ‌ജെഡിയിൽ നിന്നും കഴിഞ്ഞ ദിവസം രാജിവച്ച പാർട്ടി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി. സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിലേക്ക്.

തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോൺഗ്രസും ആന്റണി രാജുവും എതിർത്തു. ബിജെപിയുമായി ചർച്ച നടത്തിയ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചില്ല. 

കരമന ജയനു സീറ്റ് നൽകാനായി ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രൻപിള്ളയ്ക്ക് ബിജെപിയിലും അവസരമില്ലാതായത്. ഇതിനിടെ കേരള കോൺഗ്രസ് (എം) പതിമൂന്നാം സീറ്റായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ അവരുമായും സുരേന്ദ്രൻ പിള്ള ചർച്ച നടത്തിയതായി മാണി വിഭാഗത്തിന്റെ പ്രാദേശിക നേതാക്കൾ പറയുന്നുണ്ട്.ഇന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് സുരേന്ദ്രൻപിള്ള പറഞ്ഞു. ‘

‘മൂന്നു സീറ്റിന് അപ്പുറം ലഭിക്കാൻ സാധ്യത കുറവാണെന്നും സർക്കാർ വരുന്ന മുറയ്ക്ക് മറ്റ് സ്ഥാനമാനങ്ങൾ കഴിഞ്ഞതവണത്തെ കുറവു കൂടി നികത്തി ആർജെഡിക്ക് നൽകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി ശ്രേയാംസ് കുമാർ അറിയിച്ചു. നിലവിൽ 3 കോർപറേഷൻ ചെയർമാൻ സ്ഥാനവും എട്ടോളം ബോർഡ് മെംബർ സ്ഥാനവുമാണ് ആർജെഡിക്കുള്ളത്. എൽഡിഎഫുമായും ബിജെപിയുമായും ഞാൻ ചർച്ച നടത്തിയിട്ടില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. എനിക്ക് ബിജെപിയിൽ പോകാമെങ്കിൽ എത്രയോ നേരത്തെ പോകാമായിരുന്നു.

എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനും ഞാൻ തയ്യാറല്ലായിരുന്നു. ആർജെഡിക്ക് തിരുവനന്തപുരം സീറ്റ് വേണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. ഘടകക്ഷിക്ക് കൊടുത്ത സീറ്റ് തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞത്. തിരുവന്തപുരം ആർജെഡിക്ക് തന്നാൽ ജനാധിപത്യ കേരള കോൺഗ്രസിനു അവർ ആഗ്രഹിക്കുന്ന സീറ്റ് കൊടുക്കേണ്ടി വരും. അങ്ങനെ കൊടുക്കാനായി ഞങ്ങളുടെ കൈയ്യിൽ ഇപ്പോൾ സീറ്റില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്’’ – സുരേന്ദ്രൻ പിള്ള പറഞ്ഞു. 

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എൽഡിഎഫിൽ തിരുവനന്തപുരം മണ്ഡലം ലഭിക്കാത്തതിനെ തുടർന്ന് സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് വിട്ട് യു‍ഡിഎഫ് പാളയത്തിലെത്തിയിരുന്നു. തുടർ‌ന്ന് ജെഡിയുവിന്റെ സ്ഥാനാർഥിയായി നേമം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബിജെപി ആക്കൗണ്ട് തുറന്ന തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശടക്കം സുരേന്ദ്രൻ പിള്ളയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !