സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മയിൽ പി.കെ.ശശി ഉദ്ഘാടകനായി..!

പാലക്കാട്; ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ സിപിഎമ്മിന്റെ മുതിർന്ന നേതാവായ പി.കെ.ശശി ഉദ്ഘാടനം ചെയ്തു.

ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിലാണ് കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിെയ പ്രവർത്തകർ സ്വീകരിച്ചത്.  സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തിൽ പ്രതിഷേധമുള്ള എല്ലാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇടതുപക്ഷ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയിൽ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരിൽ പലരും പാർട്ടി അംഗങ്ങളാണ്. സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർ വരുംദിവസങ്ങളിൽ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന കെ‍ാഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു.പി.കെ.ശശിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണെന്നും സതീഷ് പറഞ്ഞു.

 രണ്ടു വർഷത്തേ‍ാളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ.ശശി കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കൾ പറയുന്നത്. വിമതരുടെ നീക്കം തടയാൻ കുറച്ചു ദിവസമായി ലേ‍ാക്കൽ കമ്മിറ്റി മുതൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !