മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍,

തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ ജിയോളജി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍.

തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്.

ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിടം നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍, ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന്‍ ഏറ്റെടുത്തിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനായി ഉടമ തിരുവനന്തപുരം ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. 

പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരന്‍ ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 40,000 രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്കും 10,000 രൂപ തനിക്കുള്ളതാണെന്നുമാണ് ക്രിസ്റ്റ്യന്‍ ജോസ് പറഞ്ഞു.

തുടര്‍ന്ന്  ക്രിസ്റ്റ്യന്‍ ജോസ് പരാതിക്കാരെ ഫോണില്‍ വിളിച്ച് കൈക്കൂലിതുക വസ്തുവിന്റെ ഉടമയില്‍ നിന്നും വാങ്ങി നല്‍കിയാല്‍ മതിയെന്നും ഗൂഗിള്‍ പേ മുഖാന്തിരം അയച്ച് നല്‍കാനും ആവശ്യപ്പെട്ടു. പിന്നീട് മാര്‍ച്ച് ഒമ്പതിന് ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് അത്രയും പണം നല്‍കാനില്ലെന്ന് അറിയിച്ചപ്പോള്‍ 5000 രൂപ ഉടന്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !