കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി, അറിയാം വിശദമായി,

കോട്ടയം: ശരീരത്തിലെ കൊളസ്ട്രോള്‍ അളവ് നിയന്ത്രിച്ചു നിർത്തുന്നത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഭക്ഷണശീലങ്ങളിലും ജീവിതചര്യകളിലും വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ കൊളസ്ട്രോള്‍ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സാധിക്കും.

അനാരോഗ്യകരമായ ജീവിതശൈലിയും കൊളസ്ട്രോള്‍ കൂടാൻ കാരണമാകുന്നു. ശരിയായ ഭക്ഷണം കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. അവ ഏതൊക്കെ എന്നറിയാം.

കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഓട്സ്. പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്താം. മറ്റ് മുഴുധാന്യങ്ങളായ ബാർലി, ബ്രൗണ്‍ റൈസ്, ക്വിനോവ, തവിടു കളയാത്ത ഗോതമ്പ് ഇവയില്‍ സോല്യുബിള്‍ ഫൈബറും ഇൻസോല്യുബിള്‍ ഫൈബറും ഉണ്ട്. ഇവ കൊളസ്ട്രോള്‍ കുറയ്ക്കുകയും ദഹനം സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

ആപ്പിള്‍, പയർ, ബെറിപ്പഴങ്ങള്‍, ഓറഞ്ച് ഇവയിലെല്ലാം സോല്യുബിള്‍ ഫൈബർ ഉണ്ട്. ഇലക്കറികളായ ചീര, കേല്‍, പച്ചക്കറികളായ ബ്രൊക്കോളി, ബ്രസല്‍ സ്പ്രൗട്ട്സ് തുടങ്ങിയവയില്‍ വൈറ്റമിനുകളും ധാതുക്കളും സസ്യസംയുക്തങ്ങളും ഉണ്ട്. ഇവ ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നതിനെ തടയുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരില്‍ ചീത്ത കൊളസ്ട്രോള്‍ കുറവായിരിക്കുമെന്നു മാത്രമല്ല ഇവരുടെ ഹൃദയാരോഗ്യവും മെച്ചപ്പെട്ടതായിരിക്കും.

ബദാം, വാള്‍നട്ട് തുടങ്ങിയ നട്സുകളും നിലക്കടലയും പോഷകങ്ങള്‍ അടങ്ങിയതും ആരോഗ്യത്തിന് നല്ലതുമാണ്. സാലഡില്‍ ചേർത്തോ ലഘുഭക്ഷണമായോ ഇവ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയാൻ സഹായിക്കും.

ടോഫു കഴിക്കുന്നതും സോയ മില്‍ക്ക് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതിനാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മത്സ്യം കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയാൻ സഹായിക്കും.

ഇവയില്‍ സോല്യുബിള്‍ ഫൈബറും പ്ലാന്റ് പ്രോട്ടീനും ധാരാളമുണ്ട്. പയർവർഗങ്ങള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പയർ വർഗങ്ങളില്‍ ധാരാളം സോല്യുബിള്‍ ഫൈബർ ഉണ്ട്. ഇവ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !