പ്രവേശനം പാസ് മുഖേന: തുരങ്കപാത പാറപൊട്ടിക്കലിന് കര്‍ശനസുരക്ഷ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,,

തിരുവമ്പാടി : കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്-കള്ളാടി-മേപ്പാടി തുരങ്കപാത നിർമിക്കുന്നതിന്റെ ഭാഗമായി ആദ്യ പാറപൊട്ടിക്കല്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് സ്വിച്ച്‌ ഓണ് ചെയ്യും.

നാളെ രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്ക്കായി മുത്തപ്പൻപുഴ എല്പി സ്കൂളില് തത്സമയ സംപ്രേഷണം ഉണ്ടാകും.ബ്ലാസ്റ്റിനോടാനുബന്ധിച്ച്‌ സുരക്ഷാ ക്രമീകരണങ്ങൾ പൂര്ത്തിയാക്കിയിട്ടുണ്ട്.

2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്വഹിച്ചത്. അനുബന്ധ നിര്മാണ പ്രവര്ത്തനങ്ങളായ താല്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികള്ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ പാറപൊട്ടിക്കല്‍ ആരംഭിക്കുന്നത്.

മേപ്പാടി ഭാഗത്ത് റോഡ് നിര്മാണം പുരോഗമിക്കുന്നു

തുരങ്കപാതയ്ക്ക് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്-2 അനുമതി കഴിഞ്ഞ ആഴ്ച ലഭിച്ചതോടെ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ അനുമതികളും കൈവരിച്ചു. നിലവില്‍ ആനക്കാംപൊയില്‍ ഭാഗത്തെ സമീപ റോഡ് പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ട്. മേപ്പാടി ഭാഗത്ത് നിർമാണം പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പാലം നിർമാണവും മുന്നേറുന്നു.പാറതുളയ്ക്കുന്നതിനുള്ള ഭീമൻ യന്ത്രം നേരത്തെ മേപ്പാടിയിലെത്തിയിരുന്നു.

സാൻഡ് വിക് കമ്പനിയുടെ ‘സർഫസ് ടോപ്പ് ഹാമർ ഡ്രില്‍ റിഗ്ഗർ’ എന്ന യന്ത്രമാണ് ഉപയോഗിക്കുന്നത്.

സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ പാറപൊട്ടിക്കുന്നതിന് ആവശ്യമായ ദ്വാരങ്ങള്‍ സൃഷ്ടിക്കുന്നതാണിത്. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നിന്ന് റോഡുമാർഗമാണ് യന്ത്രങ്ങള്‍ എത്തിച്ചത്.തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെ വികസനത്തിന് നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഓഗസ്റ്റ് 31-ന് ആനക്കാംപൊയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണപ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

പദ്ധതി പൂർത്തിയായാല്‍ ആനക്കാംപൊയില്‍ നിന്ന് വെറും 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താൻ സാധിക്കും. നാലുവർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏത് കാലാവസ്ഥയിലും സുഗമമായ സഞ്ചാരമാർഗമെന്നതാണ് പാതയുടെ പ്രത്യേകത. താമരശ്ശേരി ചുരത്തിന് ബദലായി നാലുവരി തുരങ്കപാത സജ്ജമാകും. മലയോര ഹൈവേയില്‍ നിന്ന് മറിപ്പുഴയിലേക്ക് വെറും 10 കിലോമീറ്റർ മാത്രം ദൂരമാണുള്ളത്. കേരള പൊതുമരാമത്ത് വകുപ്പിനാണ് മേല്‍നോട്ട ചുമതല.

ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര് തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില് ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്നോട്ട ചുമതല. കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡില്നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്മാണം

പദ്ധതിയുടെ നടത്തിപ്പിനും നിര്വഹണത്തിനുമുള്ള സ്പെഷ്യല് പര്പ്പസ് വെഹിക്കിള് (എസ്.പി.വി) കൊങ്കണ് റെയില്വേ കോര്പ്പറേഷന് ലിമിറ്റഡാണ്. നാല് വര്ഷംകൊണ്ട് പദ്ധതി പൂര്ത്തിയാക്കും. ഭോപ്പാല് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദിലീപ് ബില്ഡ്കോണ്, കൊല്ക്കത്ത ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റോയല് ഇന്ഫ്രാസ്ട്രക്ചര് എന്നീ സ്ഥാപനങ്ങളാണ് കരാര് ഏറ്റെടുത്തത്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവ്.മാധ്യമപ്രവർത്തകർ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ ഉള്‍പ്പെടെ നൂറ് പേർക്ക് മാത്രമാണ് പാസ് മുഖേന സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !