പ്രണയം നടിച്ച്‌ 19കാരന്റേയും സുഹൃത്തുക്കളുടെയും പീഡനം, പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. അറസ്റ്റിൽ,

തലശ്ശേരി: പ്രണയം നടിച്ച്‌ 19കാരന്റേയും സുഹൃത്തുക്കളുടെയും പീഡനം, പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശ്ശേരിയിലാണ് സംഭവം. മാളില്‍ വെച്ച്‌ പരിചയപ്പെട്ട 19 കാരൻ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു. നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകർത്തി ഭീഷണിപ്പെടുത്തി സുഹൃത്തുക്കളും പീഡിപ്പിച്ചു. കഴിഞ്ഞ രണ്ടര മാസമായി പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് വിവരം. കണ്ണൂർ, മാഹി, പയ്യാമ്പലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വച്ച്‌ പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ച നഗരത്തില്‍ വച്ച്‌ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച്‌ ഡോക്ടർക്ക് നല്‍കിയ മൊഴിയിലാണ് പീഡനവിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് മൂന്ന് കേസുകള്‍ റജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബാക്കിയുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !