വാളെടുത്തവർ വാളിനാൽ അവസാനിച്ചു: കുടുംബത്തര്‍ക്കം, ലഷ്‌കര്‍ ഭീകരനെ ബന്ധുക്കള്‍ കുത്തിയും വെടിവച്ചും കൊന്നു

ലാഹോര്‍: പാകിസ്ഥാനില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ കുടംബാംഗങ്ങള്‍ കൊലപ്പെടുത്തി. ലഷ്‌കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡറായ ബിലാല്‍ ആരിഫ് സറഫിയാണ് കൊല്ലപ്പെട്ടത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത മുരിദ്‌കെയിലെ മര്‍കസിനടുത്തുള്ള നശിപ്പിക്കപ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപത്താണ് സംഭവം. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരീകരണമില്ല. കഴിഞ്ഞ ദിവസം ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു സംഭവം. ലഷ്‌കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡറായ ബിലാല്‍ ആരിഫ് സറഫിയെ കുടുംബാംഗങ്ങള്‍ കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബിലാല്‍ ആരിഫ് സറഫി മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

തീവ്രവാദ വിഭാഗത്തിന്റെ മുരിദ്‌കെ സെന്ററിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ചുമതലക്കാരനാണ് ബിലാല്‍ ആരിഫ് സറഫി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ ഇന്ത്യയുടെ വാണ്ടഡ് പട്ടിയിലില്ലാത്തയാളാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !