ലാഹോര്‍: പാകിസ്ഥാനില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ കുടംബാംഗങ്ങള്‍ കൊലപ്പെടുത്തി. ലഷ്കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡറായ ബിലാല്‍ ആരിഫ് സറഫിയാണ് കൊല്ലപ്പെട്ടത്.
ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത മുരിദ്കെയിലെ മര്‍കസിനടുത്തുള്ള നശിപ്പിക്കപ്പെട്ട ലഷ്കര്‍-ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപത്താണ് സംഭവം. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരീകരണമില്ല. കഴിഞ്ഞ ദിവസം ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു സംഭവം. ലഷ്കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡറായ ബിലാല്‍ ആരിഫ് സറഫിയെ കുടുംബാംഗങ്ങള്‍ കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബിലാല്‍ ആരിഫ് സറഫി മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
തീവ്രവാദ വിഭാഗത്തിന്റെ മുരിദ്കെ സെന്ററിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ചുമതലക്കാരനാണ് ബിലാല്‍ ആരിഫ് സറഫി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ ഇന്ത്യയുടെ വാണ്ടഡ് പട്ടിയിലില്ലാത്തയാളാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.