സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല: 'കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലന്ന് കേന്ദ്രസര്‍ക്കാര്‍,

ന്യുഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ലെന്ന് നിലപാടറിയിച്ച്‌ കേന്ദ്ര സർക്കാർ.

കേരളത്തില്‍ എയിംസ് വരും, വരില്ല തുടങ്ങി ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന ചർച്ചകള്‍ക്ക് ഒടുവില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉത്തരം ലഭിച്ചത് ഇപ്പോഴാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന കാര്യം വ്യക്തമാക്കിയത്. പാർലമെന്റില്‍ കൊടിക്കുന്നില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തർക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് എയിംസ് ഉടൻ കേരളത്തില്‍ ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിരിക്കുന്നത്.   

അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹർജിയില്‍ മറുപടി നല്‍കാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടി.


സാമ്പത്തിക വർഷാവസാനമായതിനാല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സ‌ർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ മറുപടി സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഏപ്രില്‍ പത്ത് വരെ കേന്ദ്രത്തിന് ഹൈക്കോടതി സമയം നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !