തെരഞ്ഞെടുപ്പ് വിജയത്തിന് കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനം: യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രക്ക് അവസരം, ഓഫറുമായി മുസ്ലീം ലീഗ് നേതാവ്,

മലപ്പുറം: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ജോയിയെ വിജയിപ്പിച്ചാല്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് സിപി ബാവ ഹാജി.

പതിനഞ്ച് ദിവസത്തെ യുഎഇ യാത്രയും അതിനാവശ്യമായ ചെലവും വഹിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാവ ഹാജി പറഞ്ഞു. വിഎസ് ജോയിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് ആണ് പതിനഞ്ച് ദിവസത്തെ വിദേശയാത്രയൊരുക്കുകയെന്ന് ബാബ ഹാജി പറഞ്ഞു. 
മംഗലം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു നേതാവിന്റെ പ്രഖ്യാപനം.വിഎസ് ജോയിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് ഗള്‍ഫ് യാത്ര ടിക്കറ്റും പതിനഞ്ച് ദിവസം അവിടെ താമസിക്കാനുള്ള ചെലവും താന്‍ നല്‍കുമെന്ന് ബാബ ഹാജി പറഞ്ഞു. ഇനി പ്രവര്‍ത്തകരെ സംബന്ധിച്ച് വോട്ട് ചെയ്യലും ചെയ്യിക്കലുമാണ് ഉള്ളത്. ഇനി വോട്ട് ചേര്‍ക്കാന്‍ സമയമില്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അതിനനുയോജ്യമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ കെടി ജലീല്‍ ആണ്. രവി തേളത്ത് ആണ്് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 2185 വോട്ടിനാണ് കെടി ജലീല്‍ വിജയിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !