പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിലെ വ്യാപാരി വ്യവസായി സമൂഹത്തിനായി ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഓൺലൈൻ ആയി പങ്കെടുത്തു. കിറ്റെക്സ് എംഡി സാബു എം ജേക്കബ്, പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ്, ബിജെപി നേതാവും മീഡിയാ പാനലിസ്റ്റും ആയ അഡ്വ. എൻ ജയസൂര്യൻ എന്നിവർ കോൺക്ലെവിൽ വ്യാപാരികളുമായി സംവദിച്ചു.
ഷോൺ വിജയിച്ചാൽ പാലായിൽ കിറ്റെക്സിൻ്റെ ബ്രാഞ്ച് സ്ഥാപിക്കുമെന്ന് സാബു എം ജേക്കബ് ഉറപ്പ് നൽകിയതായി ഷോൺ ജോർജ് അറിയിച്ചു. ഇത് സംബന്ധിച്ച് സാബു എം ജേക്കബിനോട് ആവശ്യം ഉന്നയിച്ചപ്പോൾ, ഷോൺ ജയിച്ചുവാ, നമ്മുക്കത് പരിഗണിക്കാം എന്ന ഉറപ്പാണ് ലഭിച്ചത് എന്ന് ഷോൺ പറഞ്ഞു.
കിറ്റെക്സിൻ്റെ സ്ഥാപനം മുതൽ നേരിട്ട കാര്യങ്ങളും അമേരിക്കയിൽ ബിസിനസ് നടത്തുന്നതും സംബന്ധിച്ച അനുഭവങ്ങളും സാബു എം ജേക്കബ് വ്യാപാരികളോട് വിശദീകരിച്ചു.
വ്യാപാരികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സാബു എം ജേക്കബ് മറുപടി നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.