എനിക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്നവർക്ക് ബോധ്യപ്പെട്ടു: അതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അവസരം നല്‍കിയത് .ഡോ. റോബിൻ രാധാകൃഷ്‍ണൻ

കൊല്ലം: നിയമസഭാ തിരഞ്ഞടുപ്പില്‍ കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയായി മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ മത്സരിക്കും. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് റോബിന്‍.

ബിജെപി പോലുള്ള ഒരു വലിയൊരു മുന്നണിയില്‍ ഒരു സ്ഥാനാർത്ഥിയാവുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. കാരണം ഞാൻ ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് ഇത് നേടിയെടുത്തത്. എന്നെ റെക്കമെൻഡ് ചെയ്യാനോ എനിക്ക് വേണ്ടി സംസാരിക്കാനോ ഒന്നും ആരുമുണ്ടായിരുന്നില്ല. 

ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ തന്നെയാണെന്ന് അഭിമാനത്തോടെ പറയുന്നു. ഞാൻ എന്താണെന്നുള്ളത്, എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളത് അവര്‍ക്ക് ബോധ്യപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തിലാണ് എനിക്ക് ഇങ്ങനെയൊരു അവസരം അവര്‍ നല്‍കിയത്.

മോദിജി കാരണം തന്നെയാണ് ബിജെപിയില്‍ ചേര്‍ന്നതും. ഞാന്‍ ഒരു ഡോക്ടറായിട്ട് വർക്ക് ചെയ്യുമ്പോള്‍ എന്റെ സേവനം കുറച്ചുപേർക്ക് മാത്രമേ എത്തിക്കാൻ പറ്റൂ. പക്ഷേ ഇനി എനിക്ക് ഒരുപാട് പേരെ സഹായിക്കാന്‍ കഴിയും. റൈറ്റ് ടൈം എത്തിയപ്പോഴാണ് ഞാൻ എന്റെ പൊളിറ്റിക്കല്‍ വ്യൂ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. അത് കാരണം ഒരുപാട് ക്രിട്ടിസിസവും കാര്യങ്ങളും എല്ലാം നേരിട്ടു.

മത്സരിക്കാന്‍ താല്‍പര്യമുള്ള മണ്ഡലത്തെ കുറിച്ച്‌ മധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വർക്കല എന്ന് പറഞ്ഞുവെന്ന് മാത്രം. കാരണം വര്‍ക്കല എന്‍റെ ഹോം ടൗണ്‍ ആണ്. എന്റെ നാട്ടുകാരും ബന്ധുക്കളുമൊക്കെ അവിടെയല്ലേ. കുണ്ടറയില്‍ സീറ്റ് കിട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. 

എന്നെ പോലെ വളര്‍ന്നുവരുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയതില്‍ ഏറെ നന്ദിയുണ്ട്. കുണ്ടറയെ പറ്റി ഏറെ പഠിക്കാനുണ്ട്. എത്രയും പെട്ടെന്ന് അവിടേക്ക് പുറപ്പെടാനാണ് പ്ലാന്‍. നാടിന്റെ ഡെവലപ്മെന്‍റും നാട്ടുകാര്‍ മെന്റലി, ഫിസിക്കലി, ഫിനാന്‍ഷ്യലി ഹാപ്പി ആയിരിക്കണം എന്നുള്ളതാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്.

ബിജെപി സപ്പോർട്ടർ ആണെന്ന കാര്യം പറഞ്ഞതിന് പിന്നാലെ എനിക്ക് ഒന്നര ലക്ഷം ഫോളോവേഴ്സിനെയാണ് ഇന്‍സ്റ്റഗ്രാമില്‍ നഷ്ടപ്പെട്ടത്. പല തരത്തിലുള്ള സൈബര്‍ ആക്രമണം നേരിട്ടു. പക്ഷേ എന്‍റെ നിലപാടുകള്‍ മാറ്റാന്‍ ഞാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല. അതിന്റെ ഭാഗമായിട്ട് അവരെനിക്ക് മെമ്പർഷിപ്പ് തന്നു. എന്നെ അതിഥിയായി വിളിച്ച എല്ലാ പരിപാടികള്‍ക്കും ഞാന്‍ പോയിട്ടുണ്ട്.

മുന്‍ ബിഗ് ബോസ് താരം എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ ഞാന്‍ പോകുന്ന പരിപാടികളില്‍ എന്നെ കാണാനായി എത്താറുണ്ട്. മത്സരിക്കണമെന്നോ സീറ്റ് വേണമെന്നോ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മാത്രമേ അവര്‍ക്ക് അറിയൂ.

മുന്‍ ബിഗ് ബോസ് താരങ്ങളായ അഖില്‍ മാരാര്‍, വീണാ നായര്‍, ലക്ഷ്മി പ്രിയ എന്നിവര്‍ ട്വന്റി 20യില്‍ ചേർ‌ന്നു. എന്‍ഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉണ്ടാകും. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അവര്‍ എല്ലാവരും മത്സരിക്കാന്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷം.

എന്റെ ഒരു കണക്കില്‍ അഞ്ച് മുതല്‍ എട്ട് സീറ്റ് എന്തായാലും കിട്ടും. എത്ര സീറ്റ് കിട്ടുന്നു എന്നുള്ളതല്ല കാര്യം. ഒരു ഗെയിം ചേഞ്ചർ ആവുക എന്നുള്ളതാണ് വലിയ കാര്യം. ഏത് മണ്ഡലത്തില്‍ ആയാലും ഗെയിം ചേഞ്ചിങ് കൊണ്ടുവരാൻ പറ്റുക എന്നതിലാണ് കാര്യം. എന്തായാലും ഈ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ വലിയ സാന്നിധ്യമാകുമെന്ന് ഉറപ്പാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !