കൊച്ചി: പകരം വെക്കാനില്ലാത്ത നടിയാണ് ഉർവശി. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ ആ കഥാപാത്രത്തെ ഉർവശി തന്മയത്വത്തോടെ അവതരിപ്പിക്കും.
സ്ക്രീനില്‍ ജീവിക്കുക തന്നെയായിരുന്നു ഉർവശിയുടെ കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ജീവിതത്തില്‍ കോമഡി പറഞ്ഞ് ഫലിപ്പിക്കുന്ന നടൻ മുകേഷ് ആണെന്ന് നടി ഉർവശി പറയുന്നു.നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവർത്തിച്ചവരാണിവർ. പുതിയ അഭിമുഖത്തിലാണ് മുകേഷ്, ജഗതി ശ്രീകുമാർ എന്നിവരെക്കുറിച്ച് ഉർവശി സംസാരിച്ചത്. മുകേഷേട്ടൻ സുന്ദരമായി തമാശ പറയുന്ന ആളാണ്. ജീവിതത്തില്‍ നല്ല പഞ്ചോടെ, ടെെമിംഗില്‍ കോമഡി പറയുന്ന വളരെ കുറച്ച് പേരെയേ ഞാൻ കണ്ടിട്ടുള്ളൂ. നമ്മളെ കളിയാക്കി പറഞ്ഞാലും നമ്മള്‍ ആദ്യമൊന്ന് പൊട്ടിച്ചിരിച്ചേ പിന്നെ റിയാക്‌ട് ചെയ്യാൻ പറ്റൂ.
ചില സമയത്ത് മുകേഷേട്ടൻ ഗൗരവത്തില്‍ സംസാരിക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. ഇത്രയും തമാശ പറയുന്ന മുകേഷേട്ടനാണോ ഇത്രയും ഗൗരവക്കാരനായിട്ട് പറയുന്നതെന്ന്. ആ രണ്ട് എക്സ്ട്രീം ഉണ്ടാകും. അത് തമാശ പറയുന്ന എല്ലാവരിലും ഉണ്ട്. ജഗതി ശ്രീകുമാർ പേഴ്സണല്‍ ലെെഫില്‍ ഒരു കൊമേഡിയനേ അല്ല. പുള്ളി സാധാരണ സ്റ്റേജില്‍ സംസാരിക്കുമ്പോള്‍ പുള്ളിയോടുള്ള താല്‍പര്യം കുറഞ്ഞ് പോകുന്നതായി തോന്നും എനിക്ക്.
കടുത്ത വാക്കുകളൊക്കെ ഉപയോഗിച്ച് കളയും. ഞാൻ ചത്താല്‍ പോലും നിങ്ങള്‍ വരരുതെന്ന വാക്കുകളൊക്കെ ഉപയോഗിക്കും. അദ്ദേഹത്തിന്റെ മനസില്‍ എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടാകും. പക്ഷെ ഒരിക്കലും നമ്മള്‍ ജഗതിയുടെ വായില്‍ നിന്ന് ഇത്തരം വാക്കുകള്‍ പ്രതീക്ഷിക്കില്ല. ചിലർ വെറുതെ അദ്ദേഹത്തെ കാണുമ്പോള്‍ ചിരിച്ചാല്‍ പെട്ടെന്ന് ചൂടാകും. പുള്ളി എപ്പോള്‍ ദേഷ്യപ്പെടുമെന്ന് പറയാൻ പറ്റില്ല.
നല്ല വിദ്യഭ്യാസമുള്ളയാളാണ്. നന്നായി പുസ്തകം വായിക്കും. അങ്ങനെ ഗൗരവമുണ്ട്. വെറുതെ ആരെങ്കിലും കോമഡി പറയാൻ ചെന്നാല്‍ പെട്ടെന്ന് ദേഷ്യപ്പെടും. പക്ഷെ മുകേഷേട്ടൻ ആരോടായാലും കോമഡി പറയും. എത്ര ഗൗരവക്കാരനോടും മുകേഷ് തമാശ പറയുമെന്നും ഉർവശി പറയുന്നു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.