ആരുമറിയാതെ: അമ്മത്തൊട്ടിലില്‍ അലാറം മു‍ഴങ്ങയത് കേട്ട്, ജീവനക്കാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കുഞ്ഞ് അതിഥിയെയല്ല, കരുതലിന്റെ 'സ്നേഹക്ക‍ി‍ഴി'

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം  തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം തുടർച്ചയായി മുഴങ്ങി.

ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലെ ദൃശ്യങ്ങള്‍ തെളിയുന്ന മോനിറ്റർ ശ്രദ്ധിക്കാൻ നില്‍ക്കാതെ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും കുരുന്നിനെ സ്വീകരിക്കാൻ അമ്മത്തൊട്ടിലിനരികില്‍ ഓടിയെത്തി. പക്ഷേ അവരെ കാത്തിരുന്നത് കുഞ്ഞ് അതിഥിയായിരുന്നില്ല.

 പകരം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകളാണ് ഇത്തവണ അവരെ കാത്തിരുന്നത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ. അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ പൊതുജനങ്ങള്‍ കൊണ്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും ധനസഹായങ്ങള്‍.

ഒരു നിശ്ചിത ഭാരത്തില്‍ കൂടുതല്‍ അമ്മത്തൊട്ടിലില്‍ എന്തെങ്കിലും വെച്ചാലാണ് അലാറം മുഴങ്ങുക. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്കായിസംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങള്‍ക്കുള്ള നന്മമനസുകളുടെ അംഗീകാരമായി

ഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !