കോട്ടയം: ശരീരത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഹോർമോണ്‍ ആണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും വളർച്ചയെ സഹായിക്കുന്നതിനുമായി പാൻക്രിയാസില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ അമിതമായാലും കുറഞ്ഞാലും ഗുരുതരമാണ്.
ഇൻസുലിന്റെ അഭാവത്തില്‍ ശരീരത്തിലെ കോശങ്ങളില്‍ ശരിയായ മെറ്റബോളിസം നടക്കില്ല. ഇന്‍സുലിന്‍ തീര്‍ത്തും ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വണ്‍ ഡയബറ്റീസ്.ഇൻസുലിന്‍ കുറഞ്ഞാല്‍
ശരീരത്തില്‍ ഇൻസുലിൻ ഇല്ലാതായാല്‍ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിനെ കോശങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ല. അവയെ വൃക്കകള്‍ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളും. അണുബാധയെ ചെറുക്കാനുള്ള കോശങ്ങളുടെ കഴിവു കുറയുന്നു. ഇത് ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്കും ന്യൂമോണിയ പോലുള്ള അവസ്ഥയിലേക്കും നയിക്കും.
ഇൻസുലിൻ പ്രതിരോധം
ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത്, അവ വളർച്ചയെ സഹായിക്കുന്ന ഹോർമോണ്‍ കൂടിയാണ്. പൂർണ്ണവളർച്ചയെത്തിയ ശരീരത്തില്‍ ഇൻസുലിൻ അമിതമാകുന്നത് കോശങ്ങള്‍ പെരുകാനും കാൻസർ പോലുള്ള ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇൻസുലിന്റെ പ്രവർത്തനം നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്.
ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം
ഇൻസുലിൻ പ്രതിരോധമുള്ളവരില്‍ കഴുത്തിനും ചുറ്റും, കക്ഷത്തിലും ഇടുപ്പിലും കറുപ്പ് പ്രത്യക്ഷപ്പെടാം. കൂടാതെ ഉയർന്ന രക്തസമ്മർദം, പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് (ED), സ്ത്രീകളില്‍ PCOS എന്നിവയ്ക്ക് കാരണമാകാം.
സ്കിൻ ടാഗുകള്‍
ശരീരത്തില്‍ മണല്‍ തരികള്‍ പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന സ്കിൻ ടാഗുകള്‍ ഇൻസുലിൻ പ്രതിരോധത്തിന്റ ഒരു പ്രധാന സൂചനയാണ്. സ്ഥിരമായി ഉയർന്ന ഇൻസുലിൻ അളവ് ചർമകോശ വളർച്ചയെ ഉത്തേജിപ്പിച്ചേക്കാം. ഇത് സ്കിൻ ടാഗുകളുടെ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
പുരുഷന്മാരില്‍, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളുടെ ആരോഗ്യത്തെയും ഹോർമോണ്‍ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നതോടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വ്യത്യാസപ്പെടുകയും ഉദ്ധാരണക്കുറവിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
സ്ത്രീകളില്‍, ഉയർന്ന ഇൻസുലിൻ അളവു അമിതമായ ആൻഡ്രോജൻ ഉല്‍പാദനത്തിന് കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവചക്രം, മുഖക്കുരു, ശരീരഭാരം, പ്രത്യുല്‍പാദന പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു.
ഇൻസുലിൻ പ്രതിരോധം എങ്ങനെ പരിഹരിക്കാം
പ്രാരംഭഘട്ടത്തില്‍ ഇൻസുലിൻ പ്രതിരോധം ജീവിതശൈലി മാറ്റത്തിലൂടെ പരിഹരിക്കപ്പെടാം. അതിനായി ആദ്യം ചെയ്യേണ്ടത് പാൻക്രിയാസിന് അമിത സമ്മർദം നല്‍കാതിരിക്കുക എന്നതാണ്. പാൻക്രിയാസിന്റെ പ്രവർത്തനം എത്രയും നോർമല്‍ ആക്കാമോ അത്രയും ശ്രദ്ധിക്കുക
പതിവ് ശാരീരിക പ്രവർത്തനങ്ങള്‍
സമതുലിതമായ, പ്രോട്ടീൻ, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമം.ഗുണനിലവാരമുള്ള ഉറക്കം.സമ്മർദ നിയന്ത്രണം.പഞ്ചസാരയുടെ ഉപയോഗം പരമിതപ്പെടുത്തുക.
ഇൻസുലിൻ പ്രതിരോധം പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം അല്ലെങ്കില്‍ കഠിനമായ പിസിഒഎസ് എന്നിവയിലേക്ക് വികസിച്ചിട്ടുണ്ടെങ്കില്‍, ജീവിതശൈലി പരിഷ്കരണത്തോടൊപ്പം മെറ്റ്ഫോർമിൻ പോലുള്ള മരുന്നുകളും ആവശ്യമായി വന്നേക്കാം.ഇൻസുലിൻ പരിശോധനകള്‍
വളരെ കുറഞ്ഞ ചെലവില്‍ നടത്താവുന്ന രക്തപരിശോധനയിലൂടെ ഇൻസുലിൻ അളവു പരിശോധിക്കാനും പ്രമേഹത്തെ നേരത്തെ തന്നെ നിയന്ത്രിക്കാനും സഹായിക്കും. ശരിയായ സ്ഥിരീകരണത്തിന് ഫാസ്റ്റിങ് ഗ്ലൂക്കോസ്, ഫാസ്റ്റിങ് ഇൻസുലിൻ, HOMA-IR തുടങ്ങിയ രക്തപരിശോധനകള്‍ നടത്താവുന്നതാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.