പാലാ ;നിയമ സഭ തിരഞ്ഞെടുപ്പ് വിരൽ തുമ്പിൽ എത്തിനിൽക്കെ കണ്ണടച്ചും വാ മൂടിക്കെട്ടിയും സത്യങ്ങൾക്കെതിരെ മുഖം തിരിച്ചുകൂടാ..''
തോൽവിയുടെ പടുകുഴിയിലേക്ക് ആഴ്ന്ന് അപമാന ഭാരം ചുമന്ന് നടന്ന കാപ്പനെന്ന ഗർദ്ദഭത്തെ മഹാനായ മാണിസാറിന്റെ മരണത്തിന്റെ സഹതാപം പോലും മറന്ന് മാണിസാറിനോട് ഏറ്റുമുട്ടി നിരന്തര തോൽവി ഏറ്റു വാങ്ങിയ പാലാക്കാരൻ എന്ന നിലയിൽ ആ സഹതാപത്തിൽ എംഎൽഎ ആയ വ്യക്തി.. ഈ കഴിഞ്ഞ നാളുകളിൽ അത്രയും പാലായ്ക്ക് വേണ്ടി എന്ത് ചെയ്തു..?നിരവധി വർഷങ്ങൾ നിയമ സഭയിൽ പാലായിലെ ജനങ്ങളുടെ നാവായി മാറി ലോകത്തിൽ എവിടെ ചെന്നാലും പാലാക്കാരൻ എന്ന അഡ്രസ്സ് ഉണ്ടാക്കിത്തന്ന മാണിസാറിന്റെ പിന്തുടർച്ചക്കാരനായി വന്ന നിലവിലെ എംഎൽഎ പാലയ്ക്ക് വേണ്ടി നിയമ സഭയിൽ ഒരു തവണ പോലും ശബ്‌ദിച്ചോ..? എവിടെ ചെന്നാലും ഇലവീഴാ പൂഞ്ചിറയേയും ഇല്ലിക്കൽ കല്ലിനെയും എടുത്തു പറഞ്ഞു തെക്കൻ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പറുദീസയാക്കും പാലായെ എന്ന് പറയുന്ന എംഎൽഎ മാണി സി കാപ്പൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഫ്രാൻസിസ് ജോർജ് എംപിക്കൊപ്പം ചെന്ന് കണ്ട് കാല് പിടിച്ചത് ഇതേ ടൂറിസം പദ്ധതിക്ക് വേണ്ടിയായിരുന്നില്ലേ..?
അപ്പോൾ അവകാശ വാദം ഉന്നയിക്കാൻ ബിജെപിക്കാർക്കും അവകാശമുണ്ട്..! കൂട്ടിക്കൽ ദുരിത ബാധിതർക്ക് പിണറായി സർക്കാർ നൽകിയ ദുരിതാശ്വാസമല്ലാതെ എന്ത് തേങ്ങയാണ് എംഎൽഎ നൽകിയത് എന്ന് ജനങ്ങൾ ചോദിക്കുന്നു..!
രാജ്യ സഭ എംപി ജോസ് കെ മാണി ഫണ്ട് നൽകിയ കടപുഴ പാലത്തിന്റ അവകാശ വാദം ഉന്നയിച്ചു നാല് പേരെ കൂട്ടി ഫോട്ടോ എടുത്തു പത്ര വാർത്ത നൽകിയാൽ ജനങ്ങൾ സത്യം മനസിലാക്കും എന്നാണോ..? സാധാരണക്കാരെയും പാലായിലെ ക്രൈസ്തവ ജന വിഭാഗങ്ങളേയും ഒരു പോലെ വഞ്ചിച്ച മറ്റൊരാൾ പാലായിൽ ഇല്ല..! പാലായിലെ ഭൂരിപക്ഷ വിഭാഗങ്ങളും ന്യൂന പക്ഷ വിഭാഗങ്ങളും ഒരേ പോലെ ബഹുമാനിക്കുന്ന പാലാ ബിഷപ്പിനെതിരെ മത വർഗീയ വാദികൾ കൊലവിളി നടത്തി പാഞ്ഞടുത്തപ്പോൾ കാപ്പൻ എവിടെയായിരുന്നു..?
കേരള കോൺഗ്രസ് (എം) യൂഡിഎഫിലേക്ക് എത്തുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് അഭ്യൂഹങ്ങൾ പരന്നപ്പോൾ പാലായിൽ സീറ്റ് ഉറപ്പിക്കാൻ ദിവസങ്ങൾക്ക് മുൻപ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ വസതിയിൽ പോയികാല് പിടിച്ചതും പെരുന്നാൾ ആണെങ്കിലും ബക്രീദ് ആണെങ്കിലും മുസ്ളീം ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങുന്ന കാപ്പന്റെ പിന്തുണയുണ്ടൊ പാലാ നഗരസഭയിൽ മുരിക്കുംമ്പുഴയിലെ മസ്ജിദിൽ നിന്ന് നിസ്കാരം കഴിഞ്ഞിറങ്ങുന്നവർക്ക് എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്..! തുടരും...!






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.