യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ വൻഭൂകമ്പം, ആശങ്ക,

തെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മേഖലയില്‍ രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മേഖലയില്‍ ശക്തമാണ്.
അതേസമയം തെഹ്റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മന്‍ വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 13 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ഹെലികോപ്റ്ററുകള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !