വിട്ടുവീഴ്ചയില്ലാതെ ഇറാൻ: ലോകത്തെ ആശങ്കയിലാക്കി പ്രഖ്യാപനം, അമേരിക്കയുമായി ദീര്‍ഘകാല പോരാട്ടത്തിന് സന്നദ്ധം,,

ടെഹ്റാൻ: അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവില്‍ നയതന്ത്ര ചർച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശ നയഉപദേഷ്ടാവ് കമാല്‍ ഖരാസി പ്രഖ്യാപിച്ചു.

യുദ്ധത്തിന്‍റെ പത്താം ദിനത്തില്‍ തങ്ങളുടെ നിലപാട് കൂടുതല്‍ കർക്കശമാക്കിയ ഇറാൻ, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ ആക്രമണം തുടരുമെന്ന സൂചനയും നല്‍കി. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മർദ്ദം ചെലുത്തണമെന്നും, 

സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്‌റാനില്‍ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഖരാസി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകളില്‍ ട്രംപ് വാഗ്ദാനങ്ങള്‍ ലംഘിച്ചതായും ചർച്ചകള്‍ക്കിടയില്‍ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അധിനിവേശം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇറാന്‍റെ നിലപാട്. നിലവിലെ സംഘർഷം ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും ഊർജ്ജക്ഷാമത്തിനും കാരണമായിട്ടുണ്ട്. 

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം ഈ യുദ്ധം മൂലം തടസ്സപ്പെട്ടു കഴിഞ്ഞു. 1956-ലെ സൂയസ് പ്രതിസന്ധിയേക്കാള്‍ ഇരട്ടി ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

വിട്ടുവീഴ്ചയില്ലാതെ ഇറാൻ

യുഎസ് താവളങ്ങളെയും തന്ത്രപ്രധാന താല്‍പ്പര്യങ്ങളെയും ലക്ഷ്യമിട്ട് തങ്ങളുടെ സൈനിക ശേഷിയുടെ 60 ശതമാനവും ഇറാൻ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തി. ഇറാനിലെ താവളങ്ങള്‍ക്ക് പുറമെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിമാനത്താവളങ്ങള്‍ക്കും പാർപ്പിട സമുച്ചയങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ തുടരുകയാണ്.

ഇതിനിടെ, മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മകൻ മോജ്താബ ഖമേനി രാജ്യത്തിന്റെ ഉയർന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടത് വരും ദിവസങ്ങളില്‍ യുദ്ധം കൂടുതല്‍ തീവ്രമാകുമെന്നതിന്‍റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആഗോള ഓഹരി വിപണികളെയും സാധാരണക്കാരുടെ ജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന കടുത്ത അനിശ്ചിതത്വത്തിലേക്കാണ് പശ്ചിമേഷ്യ നീങ്ങുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !