തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായി, ദിവസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ മൃതശരീരം വനമേഘലയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ യുവാവിനെ ഇഞ്ചത്തൊട്ടി വന മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എരൂർ നടം ലേബർ ജങ്ഷനിലെ കുട്ടാത്ത് വീട്ടില്‍ പരേതനായ പ്രകാശന്റെ മകനായ കെ പി പ്രശാന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

38 വയസായിരുന്നു. ഇയാളെ തൂങ്ങിയ നിലയില്‍ നേര്യമംഗലം-ഇഞ്ചത്തൊട്ടി റോഡില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള വന പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. റോഡില്‍ നിന്ന് ഏകദേശം 60 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ പുറപ്പെട്ട പ്രശാന്ത് പിന്നീട് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് റോഡരികില്‍ സ്കൂട്ടർ കുറച്ച്‌ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !