ശ്രദ്ധിക്കുക: വാഹനത്തിനും നിങ്ങള്‍ക്കും അപകടം: കാറില്‍ ഒരിക്കലും ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കരുതേ, പണികിട്ടാതിരിക്കാൻ മനസിലാക്കേണ്ട കാര്യങ്ങള്‍,

ന്യൂഡൽഹി: കാറിലും മറ്റും പെട്രോള്‍ ഫുള്‍ ടാങ്ക് അടിക്കുമ്പോള്‍ ഓട്ടോ കട്ട് മതിയോ എന്ന് പമ്പില്‍ നില്‍ക്കുന്നവർ ചോദിക്കും. ചില വാഹന ഉടമകള്‍ ഓട്ടോ കട്ട് കഴിഞ്ഞും ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടാറുണ്ട്.

ടാങ്ക് നിറഞ്ഞുകവിയാറാകുന്നതുവരെ എണ്ണ നിറച്ചാലേ അവർക്ക് സമാധാനമാകൂ. നിങ്ങള്‍ക്കും അങ്ങനെയൊരു ശീലം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അത് അവസാനിപ്പിച്ചോളൂ. അത് വാഹനത്തിനും നിങ്ങള്‍ക്കും അപകടകരമാണെന്നതുതന്നെ കാരണം.

ഒരു വാഹനം നിരത്തിലിറക്കുമ്പോള്‍ ആ വാഹനം ഉപയോഗിക്കുന്നവർ ചില കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് വാഹന നിർമാതാക്കള്‍ നിഷ്‌കർഷിച്ചിട്ടുണ്ടാവും. അതിലൊന്നാണ് ടാങ്കിന്റെ കപ്പാസിറ്റിക്കനുസരിച്ച്‌ മാത്രമേ ഇന്ധം നിറയ്ക്കാവൂ എന്നത്. എൻജിൻ ഉള്‍പ്പെടെയുള്ള വാഹന ഭാഗങ്ങളുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടിയാണ് ഇത്. പല കാറുകളിലും ടാങ്ക് കപ്പാസിറ്റിയെക്കാള്‍ ആറ്, ഏഴ് ലിറ്റർ ഇന്ധനം അധികം നിറയ്ക്കാനാവും എന്നും അറിയുക.

പെട്രോള്‍ വാഹനങ്ങളില്‍ ഇവാപ്പറേറ്റീവ് എമിഷൻ കണ്‍ട്രോള്‍ സിസ്റ്റം എന്നൊരു സംവിധാനമുണ്ട്. പെട്രോള്‍ ടാങ്കിനുള്ളില്‍ രൂപപ്പെടുന്ന പെട്രോള്‍ ആവി പുറത്തേക്ക് പോകാതെ നിയന്ത്രിച്ചുനിറുത്തുകയാണ് ഇതിന്റെ പരമപ്രധാന ജോലി. ആവി ഒരു ചാർക്കോള്‍ കാനിസ്റ്ററില്‍ ശേഖരിക്കുന്നു.

 ഈ ആവി വായുവില്‍ കലരുന്നത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കും. അതിനാല്‍ വണ്ടി ഓടുമ്പോള്‍ ഈ ആവി എൻജിനിലേക്ക് എത്തിച്ച്‌ അവിടെ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. വായുമലിനീകരണം ഇല്ലാതാക്കും എന്നതിനൊപ്പം ഇന്ധന നഷ്ടം പരമാവധി ഒഴിവാക്കാനും സാധിക്കുന്നു.

കട്ട് ഓഫ് ആകുന്നത് ടാങ്കിലെ സുരക്ഷിതമായ പരിധിവരെ പെട്രോള്‍ നിറഞ്ഞു എന്നതിന്റെ സൂചനയാണ്. അതിനുശേഷവും വീണ്ടും പെട്രോള്‍ നിറയ്ക്കുമ്പോള്‍ ടാങ്കിന്റെ മുകള്‍ഭാഗത്തുള്ള ആവി പോകേണ്ട പൈപ്പുകളിലേക്ക് പെട്രോള്‍ ഒഴുകി എത്തും. ഇത് ആവി ശേഖരിക്കാൻ മാത്രമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ചാർക്കോള്‍ കാനിസ്റ്ററിനെ നനയ്ക്കുകയും ക്രമേണ അത് നശിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം സെൻസറുകള്‍ക്കും വാല്‍വുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യും.

ഡാഷ്‌ബോർഡില്‍ ചെക്ക് എൻജിൻ ലൈറ്റ് തെളിയുകയോ കാറിന് പുറത്തും അകത്തും പെട്രോളിന്റെ ഗന്ധം നിറയുകയോ ചെയ്താല്‍ നിങ്ങളുടെ കാറിനെയും ഈ പ്രശ്നം ബാധിച്ചുതുടങ്ങി എന്ന് ഉറപ്പിക്കാം. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ നല്ലൊരു തുക പോക്കറ്റില്‍ നിന്ന് പോകും എന്നും മനസിലാക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !