കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ ആദ്യ പാറ പൊട്ടിക്കലിന്റെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

തിരുവമ്പാടി(കോഴിക്കോട്); കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ ആദ്യ പാറ പൊട്ടിക്കലിന്റെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, മുൻ എംഎൽഎ ജോർജ് എം തോമസ്, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുത്തു.നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടും കൂടിയാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്വപ്നത്തിൽ പോലും ആരും കാണാതിരുന്ന പദ്ധതിയാണ് ഇവിടെ യാഥാർഥ്യമാകാൻ പോകുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി പൂർത്തീകരിക്കുന്നതോടെ പത്തു മിനിറ്റിനകം കോഴിക്കോടുനിന്ന് വയനാട്ടിൽ എത്താനാകും. കേരളത്തിന്റെ സമസ്ത മേഖലകളിലും ഇതിന്റെ ശുഭകരമായ പ്രതിഫലനം ഉണ്ടാകും. ഇത് ജനകീയ വിജയമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

കിഫ്ബി പിന്തുണയോടെ നിർമിക്കുന്ന ഇരട്ടതുരങ്കം 2029ൽ പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരം കയറാതെ വാഹനങ്ങൾക്ക് കോഴിക്കോട് തിരുവമ്പാടിയിലെ മറിപ്പുഴ സ്വർഗംകുന്നിൽനിന്ന് വയനാട് മേപ്പാടിയിൽ എത്താനാകും. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണൽ കൂടിയാണിത്. 2134 കോടി രൂപ ചെലവിൽ നിർമിക്കുന്ന തുരങ്കപദ്ധതിയുടെ ദൈർഘ്യം 8.73 കിലോമീറ്ററാണ്. കോഴിക്കോട് – വയനാട് യാത്രാദൂരത്തിൽ 35 കിലോമീറ്ററും 1.30 മണിക്കൂർ സമയലാഭവും ഇതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

23 ഡ്രിൽ ഹോളുകളാണ് വെള്ളിയാഴ്ച ബ്ലാസ്റ്റ് ചെയ്യുന്നതെന്ന് കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടറും അടൽ ടണൽ തീർത്ത് ചരിത്രം കുറിച്ചയാളുമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) മുൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ പറഞ്ഞു. ഡിലേ ഡീറ്റനേറ്റർ സംവിധാനം ഉപയോഗിച്ചുള്ള പാറ തുരക്കൽ രീതിയാണ് ഇവിടെ നടപ്പാക്കുന്നത്. 

ചാർണോക്കൈറ്റ് പാറകളായതിനാൽ തുരങ്കനിർമാണത്തിന് ഉചിതമായ ബലവത്തായ പാറകളാണ് ഇവിടെയുള്ളതെന്ന നിഗമനമാണ് ഉള്ളതെന്നും നാലു വർഷം എന്ന സമയപരിധിക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !