വിശാലമനസിനെ ചരിത്രം വാഴ്ത്തും: അമ്പരപ്പിക്കുന്ന തീരുമാനവുമായി കമല്‍ഹാസൻ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ല, ഡിഎംകെയ്ക്ക് പിന്തുണ,

ചെന്നൈ: അമ്പരപ്പിക്കുന്ന തീരുമാനവുമായി നടനും മക്കള്‍ നീതി മയ്യം പാർട്ടി നേതാവുമായ കമല്‍ഹാസൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്നാണ് കമല്‍ഹാസൻ വ്യക്തമാക്കിയത്.

ഡിഎംകെയുടെ രണ്ട് സീറ്റ് ഓഫർ അംഗീകരിക്കാവുന്നതല്ലെന്നും ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കണം എന്ന ആവശ്യവും വേദനാജനകമാണെന്നും കമല്‍ഹാസൻ പറഞ്ഞു.

സീറ്റ് വിഭജന ചർച്ചയ്ക്ക് വിളിച്ച എല്ലാ ഘടകകക്ഷികള്‍ക്കുമായി 66 സീറ്റുകളാണ് ഡിഎംകെ നല്‍കിയത്. ആകെ 234 മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. രണ്ട് സീറ്റാണ് മക്കള്‍ നീതി മയ്യം പാർട്ടിക്ക് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നത്. രണ്ട് സീറ്റിലും ഉദയസൂര്യൻ ചിഹ്നത്തില്‍ മത്സരിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ടോർച്ച്‌ ചിഹ്നത്തോട് പ്രവർത്തകർക്ക് വൈകാരിക അടുപ്പമാണ് ഉള്ളതെന്ന് കമല്‍ഹാസൻ അഭിപ്രായപ്പെട്ടു.

 ഡിഎംകെയുടെ നിലപാട് ന്യായീകരിക്കാവുന്നതാണ്. തമിഴ്നാടിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടത്തിനിടെ സ്വന്തം വിഹിതം ചോദിക്കുന്നത് ശരിയല്ല. ഡിഎംകെ സഖ്യത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും കമല്‍ഹാസൻ വ്യക്തമാക്കി. ഇത് ത്യാഗം അല്ലെന്നും കടമ ആണെന്നും കമല്‍ഹാസൻ പറഞ്ഞു.

നീതി മയ്യം പാർട്ടി ഡിഎംകെ സഖ്യത്തില്‍ എത്തിയ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും എം എൻ എം വിട്ടുനില്‍ക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നല്‍കിയത്.


അതേസമയം, കമല്‍ഹാസന്റേത് ത്യാഗം തന്നെയെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ പ്രതികരിച്ചു. നന്ദി പറയാൻ വാക്കുകള്‍ ഇല്ലെന്ന് പറഞ്ഞ സ്റ്റാലിൻ, സംസ്ഥാനം മുഴുവൻ പ്രചാരണം നടത്തണമെന്ന് കമലിനോട് അഭ്യർത്ഥിച്ചു. കമലിന്റെ വിശാലമനസ്‌ ചരിത്രം വാഴ്ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !