ഇന്ത്യൻ എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടക്കാനുള്ള ചര്‍ച്ചകള്‍ സജീവം; ഇന്ത്യക്കുള്ളിലെ എല്‍പിജി ഉല്‍പാദനം കൂട്ടാനുള്ള തീരുമാനവുമായി സർക്കാർ,

ന്യൂഡൽഹി : ഇറാൻ തീരത്തുള്ള ഇന്ത്യൻ എണ്ണ ടാങ്കറുകള്‍ക്ക് ഹോർമുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചർച്ചകള്‍ സജീവമാക്കി ഇന്ത്യ.

രണ്ടു കപ്പലുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും കൂടുതല്‍ കപ്പലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകള്‍ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകള്‍ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. രാജ്യത്തിനുള്ളിലെ എല്‍പിജി ഉല്‍പാദനം കേന്ദ്രസർക്കാർ നാല്‍പത് ശതമാനം കൂട്ടി.

21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. ഇവയിലെല്ലാമായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഈ കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഹോർമുസ് കടലിടുക്ക് വഴി വരുന്നതിന് ഇറാന്റെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. നേരത്തെ 2 എല്‍പിജി ടാങ്കറുകള്‍ക്ക് ഇറാൻ അനുമതി നല്‍കിയിരുന്നു, 

ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്നലെ സർക്കാർ മരുന്നുകള്‍ കൈമാറിയിരുന്നു. ദില്ലിയിലെ ഇറാൻ എംബസിയിലെത്തിച്ച മരുന്നുകള്‍ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.

അതിനിടെ, രാജ്യത്തെ എല്‍പിജി ലഭ്യത ആശങ്കയായി തുടരുന്നെങ്കിലും ഇന്ത്യക്കുള്ളിലെ ഉല്‍പാദനം നാല്പത് ശതമാനം കൂട്ടാനായത് ആശ്വാസമാണെന്ന് സർക്കാർ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണം കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി.

പിഎൻജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് തല്‍കാലം കേന്ദ്ര കോട്ടയില്‍നിന്നും പത്ത് ശതമാനം എല്‍പിജി അധികമായി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റുമായും കുവൈറ്റ് കിരീടാവകാശിയുമായും ഇതിനകം ചർച്ച നടത്തി. ഹോർമുസ് വഴിയുള്ള ഊർജ നീക്കവും ഈ സംഭാഷണങ്ങളില്‍ ചർച്ചയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !