പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കി കൊടും ക്രിമിനൽ: സബീറിനായി തെരച്ചില്‍, നാട്ടുകാര്‍ ഭീതിയില്‍'

മാന്നാർ: കൊടുംക്രിമനലായ സബീറിനെ അന്വേഷിച്ച്‌ പോലീസ് വലഞ്ഞു. ഇയാള്‍ ഒളിവില്‍ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും കുറ്റിക്കാടുകളിലും ഒഴിഞ്ഞ വീടുകളിലുമെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

പോലീസിനൊപ്പം ഇയാളെ തപ്പി നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. വീടിനു സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവില്‍ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കായുള്ള തെരച്ചില്‍ 15 ദിവസമായി പോലീസ് ഊർജിതമായി നടത്തിവരികയാണ്.

 നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍നിന്നും അടുത്തിടെ പുറത്തിറങ്ങിയ പരുമല കോട്ടക്കമാലി സബീർ (44) ആണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് ഒന്നിനാണ് വീടിനടുത്തുള്ള കുളിക്കടവില്‍ തുണി നനച്ചുകൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തിയ ഇയാള്‍ തോർത്ത് കൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ടത്. ഇവരെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

വെള്ളത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമത്തില്‍നിന്നു തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. കൃത്യത്തിനുശേഷം ഇയാള്‍ ആറ്റിലൂടെ തന്നെ നീന്തി രക്ഷപെടുകയും ചെയ്തു. ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കേരള പോലീസിന്റെ ക്വിക്ക് റെസ്പോണ്‍സ് ടീം ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നതിനായി കൂടുതല്‍ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്.

ഡ്രോണ്‍ ഉപയോഗിച്ചും നദിയിലൂടെ ബോട്ടിലും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തി. ആള്‍പ്പാർപ്പില്ലാത്ത പഴയ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നിരവധി തവണ അന്വേഷണത്തിനിറങ്ങി. രാത്രി സമയങ്ങളില്‍ പോലീസിനൊപ്പം നാട്ടുകാരും പ്രതിയെ കണ്ടെത്താനായി എല്ലായിടങ്ങളിലും അരിച്ചുപെറുക്കിയുള്ള അന്വേഷണം നടത്തി. 

15 ദിവസമായി നടത്തിയ അന്വേഷണത്തിലും സ ബീറിനെ കണ്ടെത്താൻ കഴിയാഞ്ഞത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. ഇയാള്‍ പ്രായമായ സ്ത്രീകളെ ഉപദ്രവിച്നരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !