കൊടും ക്രൂരത: കൈകുഞ്ഞിന് പാലില്‍ ലഹരിമരുന്ന് നല്‍കി ഉപദ്രവിച്ചു; റിയാദില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍,

റിയാദ്: കൈകുഞ്ഞിന് ഫോർമുല മില്‍ക്കില്‍ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ ഉപദ്രവിക്കുകയും നിരോധിത ലഹരിമരുന്നുകള്‍ കൈവശം വെക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. റിയാദ് പൊലീസിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആന്റ് റിസർച്ച്‌ ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇവർ മോഷ്ടിച്ച രണ്ട് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. ഉറവിടം വ്യക്തമല്ലാത്ത വൻതുകയും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം നിയമപരമായ നടപടികള്‍ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !