പശ്ചിമേഷ്യൻ സംഘർഷം: വൈദ്യുത നിലയങ്ങള്‍ ഇറാന്‍ തകര്‍ത്തേക്കാം, ഗള്‍ഫിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ,

ന്യൂഡൽഹി: ഇറാനും അമേരിക്ക-ഇസ്രായേല്‍ എന്നീ രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ വലയുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ മാത്രമല്ല, മറിച്ച്‌ ഗള്‍ഫ് മേഖലയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രണം പ്രതിദിനം രൂക്ഷമാകുന്നത് പൊതുജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ അമേരിക്കയോ ഇസ്രായേലോ ആക്രമണം നടത്തുകയാണെങ്കില്‍ അത് ഗള്‍ഫ് മേഖലയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

ഇറാനെതിരെ നടക്കുന്ന അത്തരമൊരു ആക്രമണം ഗള്‍ഫ് മേഖലയിലെ ഊര്‍ജ-ജല അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കും. ഇത് ദശലക്ഷക്കണക്കിന് താമസക്കാരെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. തങ്ങളുടെ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുക,

 ഇസ്രായേലിലെ വൈദ്യുത നിലയങ്ങളും ഗള്‍ഫ് മേഖലയില്‍ യുഎസ് താവളങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നിലയങ്ങളും തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചതാണ് മേഖലയില്‍ ആശങ്കകള്‍ ഇരട്ടിയാക്കുന്നത്.

ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും ആക്രമണം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാന്റിലെ സജീവമായ ഒരു യൂണിറ്റിന് സമീപം പ്രൊജക്ടൈല്‍ പതിച്ചതായി ടെഹ്‌റാന്‍ പറയുന്നു. ആണവോര്‍ജത്തിന് ചോര്‍ച്ച സംഭവിച്ചിട്ടില്ലെങ്കിലും വികിരണത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. ഈയൊരു സാഹചര്യത്തില്‍ ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച്‌ ഇറാന്റെ വലിയൊരു ആക്രമണത്തിന് തന്നെ സാധ്യതയുണ്ട്.

കുടിവെള്ളം പോലും മുടങ്ങും

യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ എമിറേറ്റുകള്‍ കുടിവെള്ളത്തിനായി കടല്‍ജലം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. പേര്‍ഷ്യന്‍ കടലിലേക്കുള്ള ആണവോര്‍ജ ചോര്‍ച്ച ഈ ജലത്തെ മലിനമാക്കും. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഗള്‍ഫില്‍, ആണവ ചോര്‍ച്ച കുടിവെള്ളക്ഷാമം രൂക്ഷമാക്കും.

വൈദ്യുത നിലയങ്ങള്‍ ആക്രമിച്ചേക്കാം

ഗള്‍ഫ് മേഖലയിലെ വൈദ്യുത നിലയങ്ങളും ജലസൗകര്യങ്ങളും ഇറാന്‍ ലക്ഷ്യമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞതായാണ് വിവരം. ഇവിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളില്‍ ആക്രമണം നടന്നാല്‍ കുടിവെള്ളവും അതോടൊപ്പം വൈദ്യുതിയും മുടങ്ങും.

ഇവ തടസപ്പെടുന്നത് മൂലമുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനായി ബാക്കപ്പ് പ്ലാനുകള്‍ തയാറാക്കുക. വെള്ളം സംഭരിച്ച്‌ വെക്കുകയും വൈദ്യുതോപകരണങ്ങളും മറ്റും ചാര്‍ജ് ചെയ്ത് വെക്കുകയും ചെയ്യേണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !