ദുബൈ: അബുദാബിയില്‍ തകർന്ന മിസൈല്‍ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്. അല്‍ ഷവമേഖില്‍ ആണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നുമാണ് അറിയിപ്പ്.
അതിനിടെ കുവൈത്തും സൗദി അറേബ്യയും ആക്രമണങ്ങളെ പ്രതിരോധിക്കുന്നു എന്ന് അതത് രാജ്യങ്ങളിലെ സേന അറിയിച്ചു. അതേസമയം ഇറാന്‍റെ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് പ്രതികരിച്ചു. തങ്ങളുടെ ലക്ഷ്യംകേവലം വെടിനിർത്തലില്‍ ഒതുങ്ങില്ല. മേഖലയില്‍ ആണവ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് ആലോചന. ഇറാന്റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. വർധിച്ച അമേരിക്കൻ സഹകരണം, സംയുക്ത ഗള്‍ഫ് സുരക്ഷ എന്നിവ ഉണ്ടാകുമെന്ന് അൻവർ ഗർഗഷ് പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്കില്‍ നിലപാട് വ്യക്തമാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പല്‍ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. കപ്പല്‍ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയില്‍ മാത്രമാണ്.
ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയേയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതല്‍ അപകടം ഒഴിവാക്കാൻ കൂടിയാണ് നിയന്ത്രണം. ഇറാന്റെ നിർദേശങ്ങളാനുസരിക്കുന്നവർക്ക് കടന്നുപോകാമെന്നും അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.