തിരുവനന്തപുരം ;കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.
പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഏറ്റവും ഉയർന്ന വികിരണം: കോന്നി(പത്തനംതിട്ട), ചങ്ങനാശേരി(കോട്ടയം), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ്. ഇവിടെ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി. കൊട്ടാരക്കര (കൊല്ലം), കളമശേരി (എറണാകുളം), തൃത്താല(പാലക്കാട്), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ ‘മഞ്ഞ അലർട്ട്’ പ്രഖ്യാപിച്ചു.
തിരുവനന്തപുരം (വിളപ്പിൽശാല), ആലപ്പുഴ (ചെങ്ങന്നൂർ), ഇടുക്കി (മൂന്നാർ), തൃശൂർ (ഒല്ലൂർ), കണ്ണൂർ (ധർമ്മടം), കാസർകോട് (ഉദുമ) എന്നിവിടങ്ങളിൽ സൂചിക 4 മുതൽ 5 വരെയാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഇതു സൂര്യാതപം, ചർമരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.