പ്രണയിക്കാൻ പ്രായം പ്രശ്നമല്ല, വയസ് വെറുമൊരു നമ്പർ മാത്രം: 40കാരനെ പ്രണയിച്ച്‌ മമിത ബൈജു,സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സണ്‍സ് ടീസര്‍ പുറത്ത്,

ചെന്നൈ: തുടർച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സണ്‍സിന്റെ ടീസർ പുറത്തിറങ്ങി.

പ്രേമലുവിലൂടെ തെന്നിന്ത്യൻ സെൻസേഷനായി മാറിയ മമിത ബൈജുവാണ് ചിത്രത്തിലെ നായിക, നാല്പതുകാരൻ നായകനും20കാരി നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. ബോക്സോഫീസില്‍ കോടികള്‍ വാരിയ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കോമഡിയും റൊമാൻസും നിറഞ്ഞ കംപ്ലീറ്റ് എന്റർടെയിനറായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 

സൂര്യക്കും മമിതയ്ക്കും പുറമേ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിവുണ്ട്. സംഗീതം ജി.വി പ്രകാശും ഛായാഗ്രഹണം നിമിഷ് രവിയും നിർവഹിക്കുന്നു. സിത്താര എന്റർടെയിൻമെന്റ്സും ഫോർച്യൂണ്‍ ഫോർ സിനിമാസുമാണ് നിർമ്മാണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !