മാനന്തവാടി; തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിലെ ക്വാറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ഉപയോഗിച്ച് അഴിമതി നടത്താൻ ശ്രമിച്ചതായി പരാതി.
സർവേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് എതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്. സർവേ വകുപ്പിലെ ജീവനക്കാർ തന്നെയാണ് പരാതി നൽകിയത്. കാഞ്ഞിരങ്ങാട് വില്ലേജിലെ സർവേ നമ്പർ 506, 508 എന്നിവയിലായി പ്രവർത്തിച്ചു കൊണ്ടിരുന്ന ക്വാറി പുന:രാരംഭിക്കുന്നതിനായി ഡിജിറ്റൽ സർവേയിലെ ചില തെറ്റുകൾ തിരുത്തി കിട്ടേണ്ടതിനു സ്ഥലം ഉടമകൾ നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് വിവാദം.മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെയുണ്ട് എന്നു പറഞ്ഞ് മാനന്തവാടി റീ സർവേ ഓഫിസിലെ ജീവനക്കാരോട് ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് ആലപ്പുഴ സർവേ ഡപ്യൂട്ടി ഡയറക്ടർ കെ.ജയകുമാറിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
ഫോൺ വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 11നാണ് സംഭവം. അന്നുതന്നെ മാനന്തവാടി റീ സർവേ ഓഫിസിലെ ഹെഡ് സർവേയർ പ്രബിൻ സി.പവിത്രൻ സർവേ ഡയറക്ടർക്കും അവിടെ നിന്ന് വകുപ്പ് തലത്തിൽ സൂപ്രണ്ട് വഴി പൊലീസിലും പരാതി നൽകിയതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.