ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ മഴ..നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ

ജറുസലം; ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ നിരവധി മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം.

അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊർജ മേഖലയെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിനു പിന്നാലെയാണിത്. ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ മിസൈലുകളെ നേരിടുന്നതിന്റെ സ്ഫോടനശബ്ദങ്ങളും പലയിടത്തുനിന്നും കേട്ടു. 

തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴെവീണ് വടക്കൻ ഇസ്രയേലിലെ ഏതാനും വീടുകൾ തകർന്നിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല. അതേസമയം, ഇറാന്റെ മേലുള്ള യുഎസിന്റെ ആക്രമണം തുടരുമെന്നും താൽക്കാലിക വെടിനിർത്തൽ ഊർജ കേന്ദ്രങ്ങൾക്കുമാത്രമാണ് ബാധകമെന്നും സെമഫർ മീഡിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. 

സൈനിക കേന്ദ്രങ്ങൾ, വ്യോമസേന, ബാലിസ്റ്റിക് മിസൈലുകൾ, ഡിഫൻസ് ഇൻഡസ്ട്രിയൽ ബേസ് എന്നിവയ്ക്ക് ഈ വെടിനിർത്തൽ ബാധകമല്ലെന്നും ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുമെന്നും അവർ പറയുന്നു. അതേസമയം, ഈ വാർത്തകളോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റും പെന്റഗണും പ്രതികരിക്കാൻ തയാറായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !