പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കാൻ ആലോചനയുമായി സർക്കാർ.

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ സന്തോഷിപ്പിക്കാനായി 2 നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ആലോചനയുമായി സർക്കാർ.

പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് നീക്കങ്ങൾ നടത്തുന്നത്. നയപരമായ തീരുമാനങ്ങളായതിനാൽ എൽഡിഎഫിലും സിപിഎമ്മിലും ചർച്ച വേണ്ടിവരും. 

മറ്റെല്ലാ വിഷയങ്ങളിലും ഭീമമായ അധികച്ചെലവുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ സർക്കാർ അതിവേഗം തീരുമാനമെടുത്തെങ്കിലും ഇൗ 2 വിഷയങ്ങളും ജനങ്ങളുടെ എതിർപ്പ് തിരഞ്ഞെടുപ്പിൽ വിളിച്ചുവരുത്തുമോ എന്ന ആശങ്ക കാരണമാണ് ചർച്ച നീളുന്നത്.അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം പേർ ഇപ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലായതിനാൽ ഇവരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. 

ബാക്കിയുള്ള 3 ലക്ഷത്തോളം പേരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തേണ്ടത്. അതിനാൽ പെൻഷൻ പ്രായം വർധിപ്പിക്കുകയല്ല, മറിച്ച് ഏകീകരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ ഉയർത്തുന്ന വാദം. എന്നാൽ, പെൻഷൻ പ്രായം ഉയർത്തിയാൽ ഇൗ വർഷവും അടുത്ത 3 വർഷങ്ങളിലും ജീവനക്കാർ വിരമിക്കില്ല. ഇത് സർക്കാർ ഖജനാവിന് ആശ്വാസമാകുമെങ്കിലും പിഎസ്‌സി റാങ്ക് പട്ടികയിൽ ജോലി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകും.

പ്രവൃത്തിദിവസം അഞ്ചാക്കി കുറയ്ക്കുന്നതും സർക്കാർ സേവനങ്ങൾ തടസ്സപ്പെടാൻ ഇടയാക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സർട്ടിഫിക്കറ്റ് വിതരണം അടക്കം പല സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാണെങ്കിലും ഇതിനും ഉദ്യോഗസ്ഥ തല ഇട പെടൽ ആവശ്യമാണ്. എന്നാൽ ഇൗ വിഷയത്തിൽ എല്ലാ സർവീസ് സംഘടനകൾക്കും സർക്കാർ നീക്കത്തോട് യോജിപ്പാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !