ലോകസമാധാനത്തിനായി ചങ്ങരംകുളത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

 ചങ്ങരംകുളം: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങൾക്കെതിരെയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.


വെള്ളിയാഴ്ച (06-03-2026) വൈകീട്ട് 5 മണിക്ക് ഗ്രന്ഥശാലാ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലിക്ക് ഗ്രന്ഥശാലാ സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി, പ്രസിഡന്റ് പി.കെ. രാജൻ, പ്രമുഖ സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് എന്നിവർ നേതൃത്വം നൽകി. ചങ്ങരംകുളം ഹൈവേ ജങ്ഷൻ കേന്ദ്രീകരിച്ച് നീങ്ങിയ റാലി പിന്നീട് ലൈബ്രറി ആസ്ഥാനത്ത് സമാപിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നടത്തി. യുദ്ധത്തിന്റെ ഭീകരതയും അത് സാധാരണ ജനതയിൽ ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മനുഷ്യർക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ചടങ്ങിൽ പി.എം. കൃഷ്ണൻ നമ്പൂതിരി, എം.വി. രവീന്ദ്രൻ, എ. വത്സല, പി.ബി. ഷീല, എൻ. സതീശൻ, എം. ഉണ്ണികൃഷ്ണൻ, മണികണ്ഠൻ വേളയാട്ട്, വി.പി. നസീർ, അനുരാഗ് കൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഗ്രന്ഥശാലാ സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി നന്ദി രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !