തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. വിമതരെയും അപരന്മാരെയും പിന്തിരിപ്പിക്കാന് തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത് മാര്‍ച്ച് 26 വരെയാണ്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം തെളിയുകഅതേസമയം, സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ വിധിയെഴുതുന്നത്. കൊടുവള്ളിയില്‍ 18 പേര് പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരം മണ്ഡലത്തിലും 17 പേര് വീതം പത്രിക നല്‍കിയിട്ടുണ്ട്. ഇന്നാണ് സൂക്ഷ്മ പരിശോധന നടക്കുക. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം
അന്തിമ മത്സര ചിത്രം വ്യാഴാഴ്ച വ്യക്തമാകും. സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്. സംസ്ഥാനത്ത് 1252 നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ആളുകള്‍ പത്രിക സമര്‍പ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ആകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 223 പേരാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.