കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 ദിവസം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി.ഡി സതീശന്‍റെ നൈറ്റ് റോഡ് ഷോ; മുന്നണികൾ പ്രചാരണ ചൂടിൽ,

 തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 നാള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളുണ്ട്. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. 

ഒറ്റപ്പാലത്ത് എന്ത് പറയുമെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഡീല്‍ വിവാദം കത്തിനില്‍ക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.അതേസമയം, തലസ്ഥാനത്ത് വി.ഡി സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്‍റെ നൈറ്റ് റോഡ് ഷോ നടക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.
ഇനി വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡീല്‍ ആരോപണത്തില്‍ തിളച്ചാണ് മുന്നണികളുടെ പ്രചാരണം മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഡീലില്‍ കൂടുതല്‍ കാര്യം പറഞ്ഞ് പോകാനാണ് പ്രതിപക്ഷനേതാവിന്‍റെയും നീക്കം. ഡീല്‍ വിവാദം വിടാതെ ഉന്നയിക്കാനാണ് കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഡീലില്‍ ചുറ്റിത്തിരിയുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തി ബിജെപി ഒഴിഞ്ഞുമാറുകയാണ്
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !