ജയിലാണ് സ്വർഗ്ഗം: നല്ല ഭക്ഷണം, ചികിത്സ, കൂലി, ജയിലില്‍ പോകാന്‍ ഇഷ്ടപ്പെട്ട് യുവാവ്, ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം,

തിരുവനന്തപുരം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി

പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം നടത്തിയതെന്നാണ് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്

ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയില്‍ അടുക്കളയില്‍ നന്നായി പണിയെടുക്കും. വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങളാണ് ദിലീപ് ഖാന്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഹാര്‍ബര്‍ റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു.

തുടര്‍ന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപയും 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു.രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !