തിരുവനന്തപുരം: സിനിമാരംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് തമിഴ്നാട്ടിലെ പതിവു കാഴ്ചയാണ്. ഇതിനു സമാനമായി കേരളത്തിലും സിനിമാരംഗത്തു നിന്നും നിരവധി പേരാണ് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങുന്നത്.
മുകേഷ്, ഗണേഷ് കുമാര്‍, പിടി കുഞ്ഞുമുഹമ്മദ് തുടങ്ങി നിരവധി പേര് സിനിമാ രംഗത്തു നിന്നും നിയമസഭയിലെത്തി. എന്നാല്‍ കേരളത്തില്‍ ആരാണ് സിനിമാരംഗത്തു നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി വിജയിച്ചതെന്ന് അറിയാമോ
1965-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കേരളം സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ വിജയിയെ കണ്ടത്. എന്നാല്‍, വിജയിച്ച സ്ഥാനാര്‍ത്ഥി ഒരിക്കലും എംഎല്‍എ ആയിട്ടില്ല എന്നതും ചരിത്രമാണ്. പ്രശസ്ത സംവിധായകന് രാമു കാര്യാട്ടാണ് ആ വിജയി. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാനായില്ല. അതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടു. 1967-ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
തൃശൂര്‍ മണ്ഡലത്തിലെ നാട്ടിക മണ്ഡലത്തില്‍ നിന്നാണ് രാമു കാര്യാട്ട് നിയമസഭയിലെത്തിയത്. പ്രശസ്ത സിനിമ ചെമ്മീന്റെ ചിത്രീകരണം നടന്നതും നാട്ടിക ബീച്ചിലാണ്. 1965 ആയപ്പോഴേക്കും രാമു കാര്യാട്ട് അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചെമ്മീന്‍ രാമു കാര്യാട്ടിന് ദേശീയ പ്രശംസ നേടിക്കൊടുത്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.