ഭാഗവത വഴിയിലൂടെ സന്യാസം: നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ ശ്രീമദ് പാര്‍ത്ഥസാരഥി ഭാരതി സ്വാമികള്‍ സമാധിയായി,

തൃശൂര്‍:നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ ശ്രീമദ് പാര്‍ത്ഥസാരഥി ഭാരതി സ്വാമികള്‍ സമാധിയായി. ഭാഗവത വഴിയിലൂടെയാണ് മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി സന്യാസം സ്വീകരിച്ചത്. പാര്‍ത്ഥസാരഥി ഭാരതി സ്വാമികള്‍ എന്ന പേരില്‍ നടുവില്‍ മഠത്തില്‍ സന്യാസം ജീവിതം ആരംഭിച്ചു.

തൃശ്ശൂര്‍ നടുവില്‍ മഠത്തിലെയും തിരുവനന്തപുരം മിത്രാനന്ദപുരത്ത് പടിഞ്ഞാറെ മഠത്തിലെയും തൃച്ചംബരം തെക്കേ മഠത്തിലെയും മഠാധിപതിയും പാരമ്പര്യ ട്രസ്റ്റിയും ആയിരുന്ന മറവഞ്ചേരി തെക്കേടത്ത് നീലകണ്ഠ ഭാരതികളുടെ അനുഗ്രഹത്തോടെയും ഇളമുറ സ്വാമിയാര്‍ അച്യുത ഭാരതികളുടെ ആശീര്‍വാദത്തോടെയുമാണ് സന്യാസ ജീവിതം ആരംഭിച്ചത്. നടുവില്‍ മഠത്തിലെ ഇളമറ സ്വാമിയാരായി 2025 ജൂലൈ ഏഴാം തീയതി സന്യാസ ജീവിതം തുടങ്ങി.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കറു കിടത്തില്‍ മാടശ്ശേരി ഇല്ലത്തെ ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും പുത്രനായി 1953ലാണ് നീലകണ്ഠന്‍ നമ്പൂതിരിയുടെ ജനനം. ഭക്തിയുടെ വഴിതുറപ്പിച്ചത് അമ്മയാണ്. ഗുരുവായൂര്‍ തട്ടയൂര്‍ ഇല്ലത്ത് ഭാഗവത പ്രവചന തിലകം ഉണ്ണി നമ്പൂതിരിപ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് 1983 മുതലാണ് സപ്താഹങ്ങള്‍ നടത്തിത്തുടങ്ങിയത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !