ഇനി പുതിയ ചെയർമാൻ: എ വി ഗോപിനാഥ് ചുമതലയേറ്റു, ഗുരുവായൂര്‍ ദേവസ്വത്തില്‍ വനിതാ അംഗമായി ഷിനിജയും സത്യപ്രതിജ്ഞ ചെയ്തു,

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയും മുന്‍ എംഎല്‍ എയുമായ എ വി ഗോപിനാഥ് ചുമതലയേറ്റു.

ഡോ. വി കെ വിജയന്‍, വി ജി രവീന്ദ്രന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ എ വി ഗോപിനാഥ്, എം യു ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സര്‍ക്കാര്‍ ഇന്നലെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

ഇന്ന് രാവിലെ പത്തേകാലോടെ തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ എം ജി രാജമാണിക്കം ഐഎഎസ് അധ്യക്ഷനായി. ഗുരുവായൂര്‍ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു. ദേവസ്വം കമ്മീഷണര്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഭരണസമിതി യോഗം കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.

ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയന്റെ പേര് ഭരണസമിതി അംഗം സി.മനോജ് നിര്‍ദേശിച്ചു. ഭരണ 'സമിതി അംഗം കെ എസ് ബാലഗോപാല്‍ പിന്താങ്ങി. തുടര്‍ന്ന് രേഖകളില്‍ ഒപ്പുവെച്ചു ചെയര്‍മാനായി എ വി ഗോപിനാഥ് ചുമതലയേറ്റു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥന്‍, മനോജ് ബി നായര്‍, ശ്രീമതി എം യു ഷിനിജ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

ഗുരുവായൂര്‍ എം എല്‍ എ എന്‍.കെ.അക്ബര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ശ്രീമതി സുനിത അരവിന്ദന്‍, വൈസ് ചെയര്‍മാന്‍ ജ്യോതി രാജ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സത്യപ്രതിജ്ഞ പൂര്‍ത്തിയായപ്പോള്‍ പുതിയ അംഗങ്ങളെ എംഎല്‍എയും വിവിധ സംഘടനാ നേതാക്കളും പൊന്നാടയണിയിച്ച് അനുമോദിച്ചു.

ദേവസ്വം ചെയര്‍മാനായി ചുമതലയേറ്റ എ വി ഗോപിനാഥ് ആലത്തൂര്‍ മുന്‍ എംഎല്‍ എ ആണ്. രണ്ടു പതിറ്റാണ്ടോളം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ എം.യു. ഷിനിജ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശിയാണ്. ദേവസ്വം ഭരണസമിതിയിലെ ആദ്യ വനിതാ അംഗമാണ്.

എം എ, ബി എഡ് ബിരുദധാരിയായ ഷിനി ജ ചാപ്പാറ ഓറ എഡിഫൈ സ്‌കൂളില്‍ അധ്യാപികയായിരുന്നു. 2020 - 2023 കാലയളവില്‍ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ആയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !