പ്രവാസി ഇന്ത്യക്കാരനെ റിയാദില്‍ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി,

 റിയാദ്: തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വെള്ളദുരൈ (66) യെ റിയാദില്‍ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഡയന വാനിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.

ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വെള്ളദുരൈയെ വാഹനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കെ.എം.സി.സി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. റെഡ് ക്രസൻറ് അധികൃതര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയും തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പരേതരായ മാതാപിതാക്കളുടെ മകനായ വെള്ളദുരൈയുടെ ഭാര്യയും നേരത്തെ മരണപ്പെട്ടിരുന്നു. സുദലൈമണി ഏക മകനാണ്. മരണാനന്തര നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമര്‍ അമാനത്ത്, നസീര്‍ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !