പൂഞ്ഞാർ മാറും രാജ്യത്തിനൊപ്പം ... ഈ നാടിന്റെ ഒരു കാവലാളായി ഞാന്‍ ഉണ്ടാകും.. എന്ന് സ്വന്തം, പി. സി ജോർജ്
കേരളമൊന്നാകെ വികസന മുരടിപ്പിനെതിരെ നടക്കുന്ന ജനകീയപ്രതിഷേധത്തിൻ്റെ ഭാഗമായി മുണ്ടക്കയം ടൗണിൽ നടന്ന പ്രതിഷേധ സമ്മേളനം നടന്നു. മുന്‍ MLA യും NDA യുടെ സ്ഥാനാർത്ഥിയുമായ പി. സി ജോർജ് പങ്കെടുത്തു. അദ്ദേഹം ഇപ്രകാരം ഫേസ്ബുക്കില്‍ കുറിച്ചു..
"എന്നെ ഏറെ ആകർഷിച്ചത് NDA പ്രവർത്തകർക്കൊപ്പം പൂഞ്ഞാർ നിയോചകമണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ഈ പരുപാടിയിൽ പങ്കെടുത്ത് എന്നെ വന്ന് കണ്ട് അവരുടെ സങ്കടങ്ങൾ പങ്കുവെച്ച സാധാരണക്കാരായ കുറച്ച് പേരാണ്.
കുടിവെള്ള പ്രശനം, വന്യമൃഗ ശല്യം, സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ അങ്ങനെ വിവിധങ്ങളായ ഒരു സമൂഹത്തണിന് വേണ്ട അടിസ്ഥാന ആവശ്യയങ്ങളാണ് അവർ ഉന്നയിച്ചത് ഞാൻ എം.എൽ.എ ആയിരുന്നകാലത്ത് പണി പൂർത്തീകരിച്ച എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയെ കുറിച്ച് ചോദിച്ചപ്പോൾ പലയിടത്തും ഈ പദ്ധതിയുടെ ഗുണം നാട്ടുകാർക്ക് ലഭിക്കുന്നില്ല എന്ന് മനസിലായി. കോരുത്തോട് ഭാഗത്ത് മൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വൈദ്യത വേലിയും നിർമ്മിച്ചിട്ടുള്ളതാണ് കൃത്യമായ അറ്റകുറ്റപണികൾ അവിടെയും നടന്നതായി കാണുന്നില്ല. 2011 -2021 ഞാൻ MLA ആയിരുന്ന കാലത്ത് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഗ്രാമീണ മേഖലയെ ബന്ധിപ്പിച്ച് BMPC റോഡുകൾ നിർമ്മിച്ചത് പൂഞ്ഞാർ നിയോചകമണ്ഡലത്തിൽ ആയിരുന്നു.
പൂഞ്ഞാർ മാറും രാജ്യത്തിനൊപ്പം ... ഈ നാടിനെ ഇതുവരെ എങ്ങനെയെല്ലാം ഞാൻ ഒരു കാവലാളായി നിന്ന് പോന്നിരുന്നോ അത് തുടരുമെന്ന് ഉറപ്പ് നൽകുന്നു.. എന്ന് സ്വന്തം, പി. സി ജോർജ് ".







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.