ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന ഭക്തിസാന്ദ്രമായി

 എടപ്പാൾ: കാളി-ദാരിക യുദ്ധത്തിന്റെ സ്മരണകൾ ഉണർത്തി ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്ര മേൽശാന്തി പി. കൃഷ്ണൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കും പറനിറപ്പിനും ശേഷമാണ് പ്രധാന ചടങ്ങുകൾ ആരംഭിച്ചത്.

ഭഗവതിക്കണ്ടത്തിൽ നിന്നുള്ള വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് ദർശനപുണ്യമായി. തുടർന്ന് പ്രസാദമൂട്ട്, തിരിയുഴിച്ചിൽ, പാനച്ചാട്ടം, ഗുരുതി തർപ്പണം എന്നിവയും നടന്നു. രാത്രിയിൽ തായമ്പക, എഴുന്നള്ളിപ്പ്, ചുറ്റുവിളക്ക്, പാനപ്പാട്ട് എന്നിവയ്ക്ക് ശേഷം നടന്ന മഹാഗുരുതിയോടെ ഉത്സവം സമാപിച്ചു.


നേതൃത്വം നൽകിയവർ: പാന ചടങ്ങുകൾക്ക് ചെണ്ട കലാകാരന്മാരായ ശുകപുരം ദിലീപ്, ശുകപുരം രാമകൃഷ്ണൻ, വെളിച്ചപ്പാട് പ്രസാദ് അമേറ്റിക്കര, ശുകപുരം രാധാകൃഷ്ണൻ, എസ്.വി. ഗോവിന്ദൻ, രഞ്ജിത്ത് ശുകപുരം, പ്രശാന്ത് ശുകപുരം, നിഷാന്ത് ശുകപുരം, എസ്.വി. കുഞ്ഞുകുട്ടൻ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !