പാകിസ്താനില്‍ വീണ്ടും 'കൊവിഡ് 'നിയന്ത്രണം; യുദ്ധഭീതിയില്‍ രാജ്യം വിയര്‍ക്കുന്നു, ഇന്ധനക്ഷാമം ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങള്‍, ആശങ്ക

 ലാഹോർ: ഇറാനില്‍ സംഘർഷം മുറുകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി ഭയന്ന് പാകിസ്താൻ. യുദ്ധം രൂക്ഷമായാല്‍ അന്താരാഷ്ട്ര എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടയ്ക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെയാണ് ഷെഹബാസ് ഷെരീഫ്സർക്കാർ അടിയന്തര നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.


രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം (WFH), ഓണ്‍ലൈൻ ക്ലാസുകള്‍ തുടങ്ങിയ കൊവിഡ് കാല നിയന്ത്രണങ്ങളിലേക്ക് രാജ്യം തിരിച്ചുപോവുകയാണ്.

പാകിസ്താന്റെ ഇന്ധന ഇറക്കുമതിയുടെ സിംഹഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ്നടക്കുന്നത്. ഇത് തടസ്സപ്പെട്ടാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂർണ്ണമായും സ്തംഭിക്കുമെന്നആശങ്കയിലാണ് അധികൃതർ. 

ഇതിന്റെ ഭാഗമായി മാർച്ച്‌ മാസത്തില്‍ സർക്കാർ ഓഫീസുകളില്‍അത്യാവശ്യ ജീവനക്കാർ മാത്രം എത്തിയാല്‍ മതിയെന്നും ടെലികോം, ഐടി മേഖലയിലെജീവനക്കാർക്ക് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നുംസർക്കാർ നിർദ്ദേശിച്ചു.

സ്കൂളുകളും കോളേജുകളും ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനെക്കുറിച്ചുംആലോചനയുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാൻ ഉദ്യോഗസ്ഥർക്കിടയില്‍ റൈഡ് ഷെയറിംഗ് (Ride Sharing) പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

നിലവില്‍ പാക്കിസ്ഥാൻ്റെ കൈവശം 25 ദിവസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ശേഖരവും 10 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരവും മാത്രമാണുള്ളതെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്വ്യക്തമാക്കി. 

ഇന്ധന പൂഴ്ത്തിവെപ്പ് തടയാൻ പെട്രോളിയം വില ആഴ്ചതോറും പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ചെങ്കടല്‍ വഴിയുള്ള പുതിയ പാതകള്‍ കണ്ടെത്താൻ പാകിസ്താൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് ഇറാൻ യുദ്ധം ഇരട്ട പ്രഹരമാണ്. എണ്ണ വിലവർദ്ധനവിന് പുറമെ, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 47 ലക്ഷത്തോളം പാക്കിസ്ഥാനികളുടെവരുമാനത്തെയും ഇത് ബാധിക്കുമെന്ന ഭീതിയുണ്ട്.

അഫ്ഗാനിസ്ഥാനുമായി അതിർത്തി തർക്കം നിലനില്‍ക്കുന്നതിനിടെ ഇറാനുമായി യുദ്ധമുഖം തുറക്കുന്നത് രാജ്യത്തെ കൂടുതല്‍ തളർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധഭീതി മൂലം ഇൻഷുറൻസ് നിരക്കുകളും ഷിപ്പിംഗ് ചാർജുകളും കുത്തനെ ഉയർന്നത് പാക്കിസ്ഥാനിലെ എണ്ണ കമ്ബനികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !