നൈസിന്‍ തോമസ് (38) അയര്‍ലണ്ടില്‍ നിര്യാതയായി

സ്ലൈഗോ: അയര്‍ലണ്ടില്‍ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡയാലിസിസ് നേഴ്‌സ് ആയിരുന്ന നൈസിന്‍ തോമസ് (38) നിര്യാതയായി.  ചാലക്കുടി മാളിയേക്കല്‍ ചെറ്റക്കല്‍ കുടുംബാംഗമാണ്. മൂന്ന് വര്‍ഷത്തോളം അസുഖബാധിതയായി  തുടരുന്നതിനിടെ ആയിരുന്നു മരണം. 

ബെംഗളൂരുവിലെ ഗൗതം കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ നൈസിന്‍, പൂനെയിലെ റൂബി ഹാള്‍ ക്ലിനിക് , മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഒമാന്‍ , സോണാസ് നഴ്‌സിംഗ് ഹോം എന്നിസ്‌ക്രോണ്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഭര്‍ത്താവ് : ആല്‍ബിന്‍ സെബാസ്റ്റ്യന്‍ സ്രാട്ടേല്‍ (നേഴ്‌സ്, സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍). മക്കള്‍: നേതന്‍ സെബാസ്റ്റ്യന്‍ സ്രാട്ടേല്‍, തോമസ് ഡേവിഡ് സ്രാട്ടേല്‍. 

പിതാവ് : സി.എ.തോമസ്, മാതാവ് :ശോഭാ തോമസ്  സഹോദരങ്ങള്‍ സെറിന്‍ തോമസ് (നേഴ്‌സ്, ഓസ്‌ട്രേലിയ ), ഏഞ്ചല്‍ തോമസ് (അയര്‍ലന്‍ഡ്).

പൊതുദര്‍ശനം മാര്‍ച്ച് 15 ഞായറാഴ്ച സ്ലൈഗോയിലെ ഷോണ്‍ ഫീലീസ് ഫ്യൂണറല്‍ ഹോമില്‍ 12.30 മുതല്‍ 3.30 വരെ നടക്കും. 

Seán Feehily’s Funeral Home, 
Cartron Cross, 
Sligo, F91EH98

തുടർന്ന് സംസ്‌കാര ശുശ്രൂഷകൾ മാര്‍ച്ച് 16 തിങ്കളാഴ്ച അയര്‍ലണ്ട് സമയം 2.00 മണിക്ക് സ്ലൈഗോയിലെ ബാലിസടേര്‍ സെന്റ് ബ്രിജിറ്റ്‌സ് ദേവാലയത്തില്‍ നടക്കും. 

Saint Brigid’s Church, 
Corhownagh, 
Ballisodare, 
Co. Sligo, F91RH70
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !