മലപ്പുറം: കൊണ്ടോട്ടിയില്‍ ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാന്
എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇവര്‍ മൂന്ന് വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അടുത്ത വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ടപ്പോഴാണ് രണ്ടാമത്തെയാളും ഇറങ്ങിയത്. മാവൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം,
0
ചൊവ്വാഴ്ച, മാർച്ച് 17, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.