വീടിന്റെ പൂട്ട് പൊളിച്ച്‌ അകത്തു കയറി: സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ നിന്ന് കവര്‍ന്നത് 21 പവൻ സ്വര്‍ണം, അന്വേഷണം

കോഴിക്കോട്: തിരുത്തിയാട് അഴകൊടി പൊല്‍പ്പായമെന വീട്ടില്‍ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടയിലാണ് മോഷണം ഉണ്ടായതെന്നാണ് കരുതുന്നത്.

വീടിന്റെ പൂട്ടു പൊളിച്ച്‌ അകത്തു കയറിയാണ് അലമാരയില്‍ സൂക്ഷിച്ച 21 പവൻ സ്വർണം കവർന്നത്. വീട്ടുടമസ്ഥന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വിനോദും ഭാര്യയും ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗുരുവായൂർ ദർശനത്തിനായി പോയിരുന്നു. വൈകിട്ട് നാലു മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന ശേഷം മോഷണം നടത്തിയതായ സൂചന ലഭിച്ചത്.

അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ചാണ് മോഷണം. വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ചപ്പോള്‍ കാണാതായെന്നു പരാതി നല്‍കിയ ചില ആഭരണങ്ങള്‍ അലമാരയ്ക്കുള്ളില്‍ തന്നെ സ്ഥാനം മാറിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന മറ്റു ചില ആഭരണങ്ങള്‍ കണ്ടെത്താനായില്ല. നടക്കാവ് എസ്‌ഐ സി.പി.ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !