കണ്ണൂർ: മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍ ഉള്‍പ്പടെ അഞ്ചുപേരാണ് റിമാൻഡിലുളളത്. വധശ്രമം ഉള്‍പ്പടെയുളള 9 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം റെയില്‍വേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു.പ്രതികള്‍ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാല്‍ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വാദം. കഴിഞ്ഞ എട്ടാം തീയതി പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.മന്ത്രി വീണ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
0
വ്യാഴാഴ്ച, മാർച്ച് 12, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.