ഇടുക്കി, പീരുമേട്, ഏലപ്പാറ ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദിന്റെ മകൾ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ വീട്ടിൽ പ്രസാദിന്റെ മകൻ അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കോതമംഗലത്ത് കോളേജ് വിദ്യാർഥികക്ക് വിൽപ്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 37 ഗ്രാം എം ഡി എം എ യാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു.പ്രതിദിനം 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ചായിരുന്നു ഇവരുടെ ലഹരി ഇടപാടുകൾ. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു .
എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി നേതൃത്വം നൽകിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എ ഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി എ. പ്രിവന്റീവ് ഓഫീസർ, ഗ്രേഡുമാരായ റസാക്ക് കെ എ,സുനിൽ പി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി എം,അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ എ എന്നിവരും പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.